• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാറിന്‍റെ ടയർ പൊട്ടി ലോറിയിലേക്ക് ഇടിച്ചുകയറി തേനിയിൽ രണ്ട് മലയാളികൾ മരിച്ചു

കാറിന്‍റെ ടയർ പൊട്ടി ലോറിയിലേക്ക് ഇടിച്ചുകയറി തേനിയിൽ രണ്ട് മലയാളികൾ മരിച്ചു

വാഹനത്തിൽ നിന്ന് ലഭിച്ച ആനന്ദ് എന്ന പേരിലുള്ള ലൈസൻസിന്റെ അഡ്രസ് പ്രകാരം ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു

  • Share this:

    തേനി: കാർ ചരക്ക് ലോറിയിൽ ഇടിച്ച് രണ്ടു മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരപരിക്ക് പറ്റിയ ഒരാളെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

    ഇന്ന് രാവിലെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും വന്ന ലോറിയുടെ മുൻവശത്തേക്ക് കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അമിതവേഗതയിൽ ഇടിച്ചു കയറുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. കാറിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്നാണ് പൊലീസ് നൽകുന്ന സൂചന.

    Also Read- സൗദി അറേബ്യയില്‍ മലയാളി ടാക്സി ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു

    ഇടിയുടെ ആഘാതത്തിൽ കാർപൂർണമായും തകർന്നു. രണ്ടു പേർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനത്തിൽ നിന്ന് ലഭിച്ച ആനന്ദ് എന്ന പേരിലുള്ള ലൈസൻസിന്റെ അഡ്രസ് പ്രകാരം ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചു.
    ബന്ധുക്കൾ എത്തിയാൽ മാത്രമേ ആളുകളുടെ പേര് വിവരങ്ങളും മരണപ്പെട്ട ആളുകളെയും തിരിച്ചറിയുവാൻ കഴിയുമെന്നാണ് പോലീസ് നൽകുന്ന വിവരം. അല്ലി നഗരം പൊലീസ് മറ്റ് നടപടികൾ സ്വീകരിച്ച് വരികയാണ്.

    Published by:Anuraj GR
    First published: