ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്(Bike Accident) രണ്ടു മലയാളി യുവാക്കള്‍ മരിച്ചു(Death). വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ കെ യു ജോസിന്റെ മകന് ജിതിന് ജോസ്(27), കോട്ടയം വലകറ്റം സോണി ജേക്കബിന്റെ മകന് സോനു സോണി(27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ത പുലര്‍ച്ചെ ഇലക്ട്രോണിക് സിറ്റി ടോള്‍ ബൂത്തിന് സമീപത്തെ സര്‍വീസ് റോഡിലായിരുന്നു അപകടം.
ഹുസ്കൂര്‍ ഗേറ്റിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു തത്ക്ഷണം മരിച്ചു. ജിതിനെ ആശുപത്രിയില്‍ എത്തിക്കാനായെങ്കിലും രക്ഷിക്കാനായില്ല.
സിസിടിവി സര്‍വീസ് സെന്റര്‍ ഉടമയാണ് ജിതിന്. ജിതിന്റെ മൃതദേഹം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് എത്തിക്കും.
ജിതിന്റെ സംസാകാരം ബുധനാഴ്ച 10.30ന് മാനന്തവാടി പുതിയിടം ചെറുപുഷ്പം പള്ളിയില്‍ നടക്കും. അമ്മ: ആനി, സഹോദരി: ജിജി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സോനു. അമ്മ: മിനി, സഹോദരങ്ങള്‍: മിനു, സിനു.
Needle stuck in Stomach | മൊട്ടുസൂചി വിഴുങ്ങി പത്താംക്ലാസുകാരി; ആമാശയത്തില്‍ കുടുങ്ങിയ സൂചി പുറത്തെടുത്തത് പത്ത് മണിക്കൂറിന് ശേഷം
വസ്ത്രത്തില്‍ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചി (Needle) വിഴുങ്ങി പത്താം ക്ലാസുകാരി. കാക്കനാട് അത്താണി തുരുത്തേപറമ്പില്‍ വീട്ടില്‍, ഡ്രൈവറായ ഷിഹാബിന്റെ മകള്‍ ഷബ്ന (15) യാണ് മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങിയത്.
ഞായറാഴ്ച രാത്രി എട്ടരയോടെ സംഭവം. ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കവേ ഷബ്ന തലയില്‍ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോവുകയും അത് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചി വിഴുങ്ങിപ്പോവുകയായിരുന്നു. 6 സെന്റിമീറ്റര്‍ നീളവും വലിയ മൊട്ടുള്ളതുമായിരുന്ന സൂചിയാണ് പെണ്‍കുട്ടി വിഴുങ്ങിപ്പോയത്.
ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എക്സ്റേ എടുത്തപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ നിലയില്‍ സൂചി കണ്ടു. ഇത് പുറത്തെടുക്കാന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളില്‍ പേയെങ്കിലും അവിടെ നിന്നും സൂചി പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലേക്ക് പോവുകയും അവിടെ നിന്നുമെടുത്ത എക്സ്റേയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി കണ്ടെത്തുകയും ചെയ്തു.
പത്ത് മണിക്കൂര്‍ നീണ്ട കടുത്ത വേദനയ്ക്ക് ശേഷം ആമാശയത്തില്‍ കുടുങ്ങിയ മൊട്ടുസൂചി തിങ്കളാഴ്ച രാവിലെയോടെ ഒരു മണിക്കൂര്‍ നീണ്ട എന്‍ഡോസ്കോപ്പി വഴിയാണ് പുറത്തെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Bangalore, Bike accident, Death