കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടില പീടികയിലാണ് അപകടം ഉണ്ടായത്. വടകര കുരിയാടി സ്വദേശികളായ അശ്വിന് (18)ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ (18) മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 3:30 ഓടെയാണ് അപകടം. ഉല്‍സവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോള്‍ ആണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച .K L56 K8334, KL 18 Ac3368, ബൈക്കുകള്‍ എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു.
Also read-തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു
മരിച്ച അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ,ദീക്ഷിതിന്റെ മൃതദേഹം മെഡിക്കല്‍ കോളെജിലുമാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.