മത്സ്യബന്ധത്തിനിടെ ബോട്ട് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു

റോക്കി ബഞ്ചിനോസ്, ലാസർ തോമസ്(55) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  തിരുവനന്തപുരം: ചിറയിൻകീഴ് തലുക്കിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. റോക്കി ബഞ്ചിനോസ്, ലാസർ തോമസ്(55) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു.

  ആകെ അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ രക്ഷപെട്ടു. മുതല പൊഴിയ്ക്ക് സമീപത്താണ് ഇവരുടെ ബോട്ട് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് കുന്നുംപുറം
  കൊച്ചു മേത്തൻകടവ് സ്വദേശിയാണ് ലാസർ തോമസ്. ശാർക്കര അഞ്ചൽക്കടവ് പൂത്തുറ സ്വദേശിയാണ് റോക്കി ബെഞ്ചിനോസ്.

  ഇന്ന് റെഡ് അലര്‍ട്ടില്ല; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
  First published:
  )}