തൃശ്ശൂരിൽ സഹോദരങ്ങളായ അതിഥി തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. പശ്‌ചിമ ബംഗാളിലെ ബർദ്വാൻ ജില്ലയിയിൽ നിന്നുള്ള അലാമ ഷേക്ക്, ഷേക്ക് അഷ് റാവുൽ ആലം എന്നിവരാണ് മരിച്ചത്. തൃശ്ശൂരിലെ തിരൂരിലാണ് സംഭവം. സെപ്റ്റിക് ടാങ്ക് ശുചിയാക്കാൻ ഇറങ്ങുന്നതിനിടെ നഷ്ടപെട്ട പണം എടുക്കാനായി സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികൾ ആണ് അപകടത്തിൽപ്പെട്ടത്.
തിരൂരിൽ ദേശ സമുദായം കപ്പേളയ്ക്ക് സമീപം കിഴക്കേ അങ്ങാടിയിൽ രാത്രി 8.45 ഓടെയാണ് ടാങ്കിൽ വീണ പണം എടുക്കാൻ ശ്രമിക്കവെയാണ് അപകടം.
സഹോദരങ്ങളായ അലമാസ് ഷെയ്ക്, ഷെയ്ക് അബ്ദുൾ ആലം എന്നിവർ മറ്റൊരു സഹോദരൻ മുഹമ്മദ് ഇബ്രാഹിമിനൊപ്പം തിരൂരിലെ ഡെന്നിയുടെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
മുഹമ്മദ് ഇബ്രാഹിമിന്റെ അടിവസ്ത്രത്തിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപ ക്ലോസറ്റിലേക്കും തുടർന്ന് സെപ്റ്റിക് ടാങ്കിലേക്കും വീണതായാണ് റിപ്പോർട്ട്. ടാങ്കിൽ നിന്ന് പണമെടുക്കാൻ ശ്രമിച്ച സഹോദരന്മാരിൽ ഒരാൾ ബോധരഹിതനായി ആദ്യം ടാങ്കിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മറ്റേയാളും അതിൽ വീണു.
ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സുരക്ഷ മുഖ്യം ബിഗിലെ! സ്കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; യുവതിക്ക് രക്ഷയായത് ഹെൽമെറ്റ്
ഇരുചക്ര വാഹനങ്ങളിൽ (Two Wheeler Vehicles) യാത്ര ചെയ്യുമ്പോൾ യാത്രികർ നിർബന്ധമായും ഹെൽമെറ്റ് (Helmet) ധരിക്കണമെന്നത് കർശനമായ നിയമമാണ്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന നിയമം പക്ഷെ പലരും കൃത്യമായി പാലിക്കാറില്ല. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യവേ അപകടമുണ്ടായാൽ നമ്മുടെ തലയ്ക്ക് സുരക്ഷാ കവചം എന്ന നിലയ്ക്കാണ് ഹെൽമെറ്റ് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ഹെൽമെറ്റിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്ന ഒരു സംഭവമാണ് മലേഷ്യയിൽ (Malaysia) നടന്നിരിക്കുന്നത്. ഹെൽമെറ്റ് ധരിച്ചത് കൊണ്ട് മാത്രം വലിയൊരു അപകടത്തിൽ നിന്നാണ് മലേഷ്യക്കാരിയായ യുവതി രക്ഷപ്പെട്ടത്. മലേഷ്യയിലെ ജലാൻ ടെലുക് കുംബാറിലുണ്ടായ സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 28 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് (Reddit) ആദ്യം പ്രത്യക്ഷപ്പെട്ടത്.
Also Read- പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽസ്കൂട്ടറിൽ പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുകയായിരുന്നു. തലയിൽ തേങ്ങ വീണ ഇവർ റോഡിലേക്ക് തെറിച്ച് വീണു. അത്ഭുതകരമെന്ന് പറയട്ടെ യുവതിക്ക് കാര്യമായ പരിക്കുകൾ ഒന്നും പറ്റിയില്ല. തേങ്ങ തലയിൽ വീണപ്പോൾ യുവതിക്ക് ഹെൽമെറ്റ് ഒരു കവചമായി മാറുകയായിരുന്നു. തേങ്ങ വീണതിന്റെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ച് പോവുകയും യുവതി റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു. വീഴചയിൽ പരിക്കേറ്റതൊഴിച്ചാൽ യുവതിക്ക് മറ്റ് കാര്യമായ പരിക്കുകൾ ഒന്നും തന്നെ പറ്റിയില്ല.
Also Read- വിവാഹത്തിന് നിർബന്ധിച്ചു; 12-ാ൦ ക്ലാസുകാരിയായ കാമുകിയെ 21-കാരൻ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടിസ്കൂട്ടർ ഓടിച്ചിരുന്ന യുവതി വണ്ടി ഉടൻ പാർക്ക് ചെയ്ത് ഇവരെ സഹായിക്കാനായി എത്തുന്നതും വീഡിയോയിൽ കാണാം. സ്കൂട്ടറിന് പുറകിലുണ്ടായിരുന്ന കാർ അപകടം നടന്നയുടൻ നിർത്തിയതും സമീപത്തുണ്ടായിരുന്ന ആളുകൾ ഇടപ്പെട്ട് മറ്റ് വണ്ടികളുടെ വേഗം കുറച്ചതും കൂടുതൽ അപകടങ്ങൾ ഉണ്ടാതിരിക്കുന്നതിൽ സഹായകമായി. ആളുകൾ ഓടിക്കൂടുകയും ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി സുഖം പ്രാപിച്ചു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.