• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ഇടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Accident | കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ഇടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ശനിയാഴ്ച രാത്രി 10.40നാണ് അപകടം ഉണ്ടായത്. പന്തളം എം.സി.റോഡില്‍ മെഡിക്കല്‍ മിഷന്‍ ജങ്ഷനു സമീപമാണ് അപകടം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ആസം സ്വദേശികളായ രണ്ടു പേർ മരിച്ചു. പന്തളത്ത് എം.സി റോഡിലാണ് അപകടം. ബിസ്മി ബേക്കറിയിലെ ജീവനക്കാരായ അസം ധേമാജി ജില്ലയില്‍ ശിലാപഥര്‍ കോവര്‍ഗാവ് ഹേമ ഫുക്കാന്റെയും പുഷ്പ ഫുക്കാന്റെയും മകന്‍ മോണ്ടി ഫുക്കാന്‍ (25), സമീപ ഗ്രാമവാസി നബീന്‍ ചരിന്‍ഗിയയുടെ മകന്‍ ഹിരണ്‍ ചരിന്‍ഗിയ (രോഹിത് 29) എന്നിവരാണു മരിച്ചത്.

    ശനിയാഴ്ച രാത്രി 10.40നാണ് അപകടം ഉണ്ടായത്. പന്തളം എം.സി.റോഡില്‍ മെഡിക്കല്‍ മിഷന്‍ ജങ്ഷനു സമീപമാണ് അപകടം. കടയില്‍ നിന്നും സ്‌കൂട്ടറില്‍ സി.എം. ആശുപത്രിക്കു സമീപമുള്ള താമസ സ്ഥലത്തേക്ക് വരികയായിരുന്നു ഇരുവരും. തിരുവനന്തപുരത്തു നിന്നു മാനന്തവാടിയിലേക്കു പോയ സൂപ്പര്‍ എക്സ്പ്രസ്സ് ബസ്സാണ് ഇവരുടെ സ്കൂട്ടറിൽ ഇടിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹിരണ്‍ ചരിന്‍ഗിയയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മോണ്ടുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നിന് മരണം സംഭവിക്കുകയായിരുന്നു. പന്തളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

    സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് ക്ഷേത്രത്തിൽ വെച്ച് വളകൾ നൽകിയ സ്ത്രീ സിസിടിവിയിൽ; തിരിച്ചറിയാനായില്ലെന്ന് ഭാരവാഹികൾ

    ക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വളകൾ ഊരി നൽകിയ അജ്ഞാതയായ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിൽ ഉത്സവം തൊഴാനെത്തിയ വീട്ടമ്മയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് നഷ്ടമായത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വർണ വളകൾ ഊരിനൽകിയത് വാർത്തയായിരുന്നു. ഈ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കറുത്ത കണ്ണട ധരിച്ച ചുവപ്പ് സാരി ഉടുത്ത സ്ത്രീ തന്റെ കയ്യിൽ കിടന്ന രണ്ട് സ്വർണ്ണ വളകൾ നൽകുന്ന ദൃശ്യങ്ങളാണ് സി സി ടി വി യിൽ പതിഞ്ഞത്. കശുവണ്ടി തൊഴിലാളിയായിരുന്ന സുഭദ്രാമ്മയുടെ ആകെ സാമ്പാദ്യമായിരുന്നു നഷ്ടമായ രണ്ട് പവൻ സ്വർണ്ണമാല.

    കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. സുഭദ്രമ്മയുടെ രണ്ട് പവൻ സ്വർണ്ണ മാല ക്ഷേത്രോത്സവ സ്ഥലത്ത് നഷ്ടമായതോടെ നിലവിളിച്ചു കരഞ്ഞു. നിലത്തു കിടന്നു കരഞ്ഞ സുഭദ്രാമ്മയെ ഒരു സ്ത്രീ പിടിച്ചെഴുന്നേൽപ്പിക്കുകയും കയ്യിൽ കിടന്ന രണ്ട് സ്വർണ്ണവളകൾ സമ്മാനിക്കുകയും ചെയ്തു. ആശ്വാസവാക്കുകൾ പറഞ്ഞതോടൊപ്പം വളകൾ വിറ്റ് മാല വാങ്ങി ധരിച്ചോളൂ എന്ന് പറഞ്ഞു മടങ്ങുകയും ചെയ്തതായി സുഭദ്ര'അമ്മ പറയുന്നു.

    Also Read- Sexual Abuse | ഗൾഫിൽനിന്ന് തിരുവനന്തപുരത്തെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

    സംഭവമാറിഞ്ഞു എത്തിയ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലാണ് ദൃശ്യങ്ങൾ ലഭിച്ചത്. വളകൾ വിറ്റ് മാലവാങ്ങിയ സുഭദ്രാമ്മയെ ക്ഷേത്രഭാരവാഹികൾ സി സി ടി വി ദൃശ്യങ്ങൾ വീട്ടിലെത്തി കാണിച്ചു കൊടുത്തു.

    രണ്ട് പവൻ തൂക്കം വരുന്ന വളകൾ സമ്മാനിച്ച അജ്ഞാത സ്ത്രീയെ ക്ഷേത്ര ഭാരവാഹികൾ അന്വഷിച്ചിട്ടും കണ്ടെത്താനായില്ലെന്ന് സുഭദ്രമ്മ പറയുന്നു. ഇപ്പോൾ വാങ്ങിയ മാല അമ്പലത്തിലെത്തി കഴുത്തിൽ ധരിക്കാനായി ആഗ്രഹമുണ്ടെങ്കിലും വളകൾ സമ്മാനിച്ച സ്ത്രീയെ കണ്ടെത്താൻ കഴിയാത്തതിൽ സുഭദ്രാമ്മയ്ക്ക് നിരാശയുമുണ്ട്.
    Published by:Anuraj GR
    First published: