• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pocso| രണ്ട് പെൺകുട്ടികൾ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു; പോക്സോ കേസിലെ ഇര ഗുരുതരാവസ്ഥയിൽ

Pocso| രണ്ട് പെൺകുട്ടികൾ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു; പോക്സോ കേസിലെ ഇര ഗുരുതരാവസ്ഥയിൽ

ഒതളങ്ങ കഴിച്ചാണ് രണ്ടു പെൺകുട്ടികളും സ്വന്തം വീടുകളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കോട്ടയം (Kottayam) തലയോലപ്പറമ്പിൽ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച  സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളൂർ സ്വദേശിനിയായ പെണ്‍കുട്ടി പോക്സോ കേസിൽ ഇരയായിരുന്നു.

വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഒതളങ്ങ കഴിച്ചാണ് രണ്ടു പെൺകുട്ടികളും സ്വന്തം വീടുകളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വെള്ളൂർ സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

സിഗ്നൽ തെറ്റിച്ച KSRTC ബസിടിച്ച് വീട്ടമ്മ മരിച്ചു; നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞിട്ടു

പാലക്കാട് കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്. കണ്ണന്നൂർ ദേശീയപാതയിൽ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. അപകട ശേഷം നിർത്താതെ പോയ കെഎസ്ആർടിസി ബസ് നാട്ടുകാർ തടഞ്ഞിട്ടു. കെഎസ്ആർടിസി ബസ് സിഗ്നൽ തെറ്റിച്ചാണ് അപകടമുണ്ടാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സിഗ്നലിൽ മറ്റ് വാഹനങ്ങൾ പോയശേഷമാണ് സ്റ്റോപ്പിലേക്ക് പോയതെന്ന് ഡ്രൈവർ പറയുന്നു. വണ്ടിയുടെ മുൻവശത്ത് ആരെയും കണ്ടിരുന്നില്ലെന്നും ഡ്രൈവർ ന്യൂസ് 18നോട് പറഞ്ഞു. സീബ്രലൈനിൽ നിൽക്കുകയായിരുന്ന വയോധികയെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ഡ്രൈവർ പറയുന്നത് കളവാണെന്നും ദൃക്സാക്ഷി പറഞ്ഞു.

പള്ളിയിൽ വയോധികൻ മരിച്ച നിലയിൽ; കണ്ടെത്തിയത് പ്രാർത്ഥനയ്ക്ക് എത്തിയ കുട്ടികൾ

കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടി ജുമാ മസ്ജിദില്‍ വയോധികനെ മരിച്ച നിലയില്‍. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടി (65) യെയാണ് പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്. സാമ്പത്തിക സഹായത്തിനായി ഇയാള്‍ കഴിഞ്ഞ ദിവസം പള്ളിയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കൊടുവള്ളി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
Published by:Rajesh V
First published: