HOME » NEWS » Kerala » TWO MORE ARRESTED IN KARIPUR GOLD SMUGGLING

അർജുൻ ആയങ്കിക്കും മുഹമ്മദ് ഷാഫിക്കും സിംകാർഡ് എടുത്തു നൽകിയവർ കസ്റ്റഡിയിൽ

ഇന്നലെ രാത്രിയോടെ രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തത്.

News18 Malayalam | news18-malayalam
Updated: July 13, 2021, 11:01 AM IST
അർജുൻ ആയങ്കിക്കും മുഹമ്മദ് ഷാഫിക്കും സിംകാർഡ് എടുത്തു നൽകിയവർ കസ്റ്റഡിയിൽ
അർജുൻ ആയങ്കി, ഷാഫി
  • Share this:
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേർ കസ്റ്റംസ് കസ്റ്റഡിയിൽ. പാനൂർ സ്വദേശി അജ്മൽ, ഇയാളുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയത് ഇവരാണെന്നാണ് സൂചന. ഇന്നലെ രാത്രിയോടെ രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തത്. പാനൂർ സ്വദേശിനായ സക്കീനയുടെ മകൻ ആണ് അജ്മൽ. സക്കീനയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുമ്പാകെ ഹാജരാകാനിരിക്കേയാണ് രണ്ട് പേരെ കൂടി കസ്റ്റഡിയിൽ എടുത്തത്. കേസിൽ അറസ്റ്റിലായ പ്രതി അർജുൻ ആയങ്കിയുമായി ഷാഫിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

You may also like:കോഴിക്കെന്താ കോടതിയിൽ കാര്യം? കോഴികളെന്തിന് പൊലീസ് ജീപ്പില്‍ വന്നിറങ്ങി?

കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇത് ശരിവയ്ക്കുന്ന ചില രേഖകളും കണ്ടെത്തി. ഇതെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കൊടി സുനിയും ഷാഫിയും സ്വർണ്ണകവർച്ചയ്ക്ക് സഹായിച്ചതായി അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയില്‍ അപേക്ഷ നൽകിയിട്ടുണ്ട്.

You may also like:നിയന്ത്രണം വിട്ട കാർ ഇടിച്ച് കിണർ തകർന്നു; കിണറ്റിലേക്ക് വീണ രണ്ടു കുട്ടികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ

അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള കസ്റ്റംസ് അപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തിന് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചതായി കോടതിയില്‍ കസ്റ്റംസ് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസില്‍ പരോളില്‍ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണെന്ന് സോഷ്യല്‍ മീഡിയയില്‍ കാണിച്ച് യുവാക്കളെ ആകര്‍ഷിച്ചു.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദിന് ഷഫീഖിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വർണ്ണം കടത്തുന്നതിനിടയിൽ പിടിയിലായ ഷെഫീഖിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് കൊണ്ട് ജാമ്യം നല്‍കാമെന്ന് ആയിരുന്നു കോടതിയുടെ നിലപാട്. ഷെഫീഖിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കാര്യമായി എതിര്‍ത്തതുമില്ല.
Published by: Naseeba TC
First published: July 13, 2021, 11:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories