നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭൂദാനത്തു നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 48 ആയി

  ഭൂദാനത്തു നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 48 ആയി

  11 പേരെയാണ് ഇനി ഭൂദാനത്ത് നിന്ന് കണ്ടെത്താനുള്ളത്.

  ഭൂദാനത്ത് ഉരുൾപൊട്ടലുണ്ടായ സ്ഥലം.

  ഭൂദാനത്ത് ഉരുൾപൊട്ടലുണ്ടായ സ്ഥലം.

  • News18
  • Last Updated :
  • Share this:
   മലപ്പുറം: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ നിലമ്പൂര്‍ ഭൂദാനത്തു നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 48 ആയി. 11 പേരെയാണ് ഇനി ഭൂദാനത്ത് നിന്ന് കണ്ടെത്താനുള്ളത്. മേപ്പാടി പുത്തുമലയില്‍ നിന്നും ഇന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. 12 മൃതദേഹങ്ങളാണ് പുത്തുമലയില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത്. ഇനി 5 പേരെയാണ് കണ്ടെത്താനുള്ളത്.

   പതിനൊന്നു മണിയോടെയാണ് പുത്തുമലയില്‍ നിന്ന് ഇന്ന് ആദ്യ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമായിരുന്നു ഇത്. എന്നാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. ജിപിആര്‍ സംവിധാനങ്ങളോടെ ഇവിടെ തിരച്ചില്‍ തുടരുകയാണ്. മുഴുവന്‍ പേരെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

   Also Read: മുൻ എംഎൽഎ, സിനിമാ സംവിധായകൻ, ലീഗ് മന്ത്രിയുടെ പി എ, മുൻ വി സി എന്നിവർ ബിജെപിയിൽ ചേരുമെന്ന് ശ്രീധരൻപിള്ള

   പുത്തുമലയില്‍ ജിപിആര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് തെരച്ചില്‍. സൂചിപ്പാറ ഏലവയല്‍ പ്രദേശത്തായിരുന്നു കഴിഞ്ഞദിവസം തെരച്ചില്‍ നടന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ ഫോഴ്സും പോലീസും രക്ഷാ പ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കുചേരുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള നിലയിലാണ്.

   First published: