നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഇടുക്കിയിൽ രണ്ട് കർഷകർകൂടി ജീവനൊടുക്കി

    ഇടുക്കിയിൽ രണ്ട് കർഷകർകൂടി ജീവനൊടുക്കി

    മുരിക്കാശ്ശേരി വരിക്കാനക്കൽ ജയിംസ് (52), ഇരുന്നുറേക്കർ കുന്നത്ത് സുരേന്ദ്രൻ (76) എന്നിവരാണ് ആത്മഹത്യ ചെയ്തത്

    ഇടുക്കിയിൽ‌ ആത്മഹത്യ ചെയ്ത സുരേന്ദ്രൻ

    ഇടുക്കിയിൽ‌ ആത്മഹത്യ ചെയ്ത സുരേന്ദ്രൻ

    • News18
    • Last Updated :
    • Share this:
      തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ.  മുരിക്കാശ്ശേരി വരിക്കാനക്കൽ ജയിംസ് (52), ഇരുന്നുറേക്കർ കുന്നത്ത് സുരേന്ദ്രൻ (76) എന്നിവരാണ് മരിച്ചത്. പെരിഞ്ചാംകുട്ടി വനത്തിലാണ് ജയിംസിന്റെ മൃതദേഹം കണ്ടെത്തിയത്. കൊന്നത്തടി സ്വദേശിയാണ്. വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച സുരേന്ദ്രൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ രണ്ട് മാസത്തിനിടെ കടബാധ്യത മൂലം ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി.

      പെൺമക്കളുടെ വിവാഹത്തിനായി ദേവികുളം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതോടെയാണ് സുരേന്ദ്രൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ക്യഷി വിളകൾക്ക് ഉപയോഗിക്കുന്ന തുരിശ് കഴിച്ച് ആത്മഹത്യ ചെയ്ത്. 10 വർഷം മുൻപ് 3 ഘട്ടങ്ങളിലായി 6 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ പലിശ ഉൾപ്പെടെ തിരിച്ചടക്കണമെന്നു കാണിച്ചുള്ള നോട്ടീസ് ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഒരേക്കർ കൃഷിഭൂമിയാണ് ഇദ്ദേഹത്തിനുള്ളത്. ഭൂമി വിറ്റ് കടം വീട്ടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രൻ കഴിഞ്ഞ 18 ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ മരിച്ചു. ഭാര്യ സരോജിനി. മക്കൾ ജിജി, വിനീത, ഷിജി, സിബി, അനിഷ്, അമ്പിളി. മരുമക്കൾ സുധാകരൻ, ജയൻ, സന്തോഷ് ,സജീവൻ, സൗമ്യ, സതീശൻ.

      First published:
      )}