സംസ്ഥാനത്ത് ഇന്ന് പുതിയതായി രണ്ട് ഹോട്ട്സ്പോട്ടുകൾ; ആകെ 609 ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

News18 Malayalam | news18
Updated: November 14, 2020, 7:45 PM IST
സംസ്ഥാനത്ത് ഇന്ന് പുതിയതായി രണ്ട് ഹോട്ട്സ്പോട്ടുകൾ; ആകെ 609 ഹോട്ട്സ്പോട്ടുകൾ
Hotspot
  • News18
  • Last Updated: November 14, 2020, 7:45 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ആകെ 609 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പത്തനംതിട്ട ജില്ലയിലെ മെഴുവേലി (കണ്ടയിന്‍മെന്റ് സോണ്‍ വാര്‍ഡ് 8, സബ് വാര്‍ഡ് 9), പാലക്കാട് ജില്ലയിലെ തൃത്താല (3, 13, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അഞ്ചു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം - 12, കണ്ണൂര്‍ - 10, കോഴിക്കോട് 9, തൃശൂര്‍ 8, പത്തനംതിട്ട, എറണാകുളം, വയനാട് - 4 വീതം, പാലക്കാട് - 3, കൊല്ലം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് - 2 വീതം, മലപ്പുറം - 1 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചത്.

You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ് [NEWS] കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി [NEWS]

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6793 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം - 885, കൊല്ലം - 693, പത്തനംതിട്ട - 229, ആലപ്പുഴ - 648, കോട്ടയം - 215, ഇടുക്കി - 86, എറണാകുളം - 800, തൃശൂര്‍ - 431, പാലക്കാട് - 484, മലപ്പുറം - 617, കോഴിക്കോട് - 884, വയനാട് - 109, കണ്ണൂര്‍ - 567, കാസര്‍ഗോഡ് - 145 എന്നിങ്ങനേയാണ് പരിശോധനാഫലം ഇന്ന് നെഗറ്റീവായത്.

ഇതോടെ 76,927 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,41,523 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,535 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2180 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Published by: Joys Joy
First published: November 14, 2020, 7:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading