• HOME
  • »
  • NEWS
  • »
  • kerala
  • »
  • TWO MORE PEOPLE IN THE STATE HAVE BEEN CONFIRMED ZIKA VIRUS

Zika Virus | സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 48 പേര്‍ക്ക്

സംസ്ഥാനത്ത് ഇതുവരെ 48 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം; സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴക്കൂട്ടം സ്വദേശിനിയായ 27 വയസ്സുള്ള യുവതിക്കും, പാങ്ങപ്പാറ സ്വദേശിനിയായ 37 കാരിയായ യുവതിക്കുമാണ് സിക സ്ഥിരീകരിച്ചത്.

    സംസ്ഥാനത്ത് ഇതുവരെ 48 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ നാലു പേരാണ് രോഗികളായുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

    Also Read-മാതാപിതാക്കള്‍ ഉപേക്ഷിച്ച് ഒരു മാസമായി വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ പെണ്‍കുട്ടിയെ ബാലികാ സദനത്തിലേക്ക് മാറ്റി

    അതേസമയം സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധിച്ചത്.

    Also Read-18 കോടിയല്ല, മുഹമ്മദിന് മലയാളികൾ നൽകിയത് 46.78 കോടി രൂപ; ബാക്കിതുക എസ്എംഎ രോഗത്താല്‍ കഷ്ടപ്പെടുന്ന കുരുന്നുകൾക്ക്

    64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 16, വയനാട് 9, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, തൃശൂര്‍ 7, കൊല്ലം 6, പത്തനംതിട്ട 3, കോട്ടയം, മലപ്പുറം 2, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

    Also Read-ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; മുഖ്യമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ച് കാന്തപുരം; ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,247 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1460, പത്തനംതിട്ട 405, ആലപ്പുഴ 660, കോട്ടയം 495, ഇടുക്കി 205, എറണാകുളം 1306, തൃശൂര്‍ 2006, പാലക്കാട് 1124, മലപ്പുറം 2467, കോഴിക്കോട് 2019, വയനാട് 423, കണ്ണൂര്‍ 1040, കാസര്‍ഗോഡ് 625 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,40,276 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,14,716 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Also Read-അച്ഛനെ പേ​​ടി​​പ്പി​​ക്കാൻ ക​​ഴു​​ത്തി​​ല്‍ കു​​രു​​ക്കി​​ട്ടു; പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,35,768 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,540 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2397 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    Published by:Jayesh Krishnan
    First published:
    )}