മഴ സാധ്യത കൃത്യമായി വിലയിരുത്തുന്നത് റഡാറുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. റഡാറുകൾ കൃത്യമായി പ്രവർത്തിക്കാത്തതിന്റെ കയ്പ്പ് അനുഭവിച്ചവരാണ് മലയാളികൾ. അതിശക്തമായ മഴ പെയ്ത 2018 ആഗസ്റ്റ് 8, 9 തിയതികളിൽ കാലാവസ്ഥാ വകുപ്പിന്റെ റഡാറുകൾ പ്രവർത്തിച്ചിരുന്നില്ല. ഇത് വലിയ വിവാദമായിരുന്നു.
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾ അനുസരിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡാമുകൾ തുറക്കുന്നത് ഉൾപ്പടെയുളള മുൻകരുതലുകൾ സ്വീകരിക്കുന്നത്. കേരളത്തിന് ആശ്വാസം നൽകുന്നതാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൽ നിന്നുള്ള പുതിയ വാർത്തകൾ. കേരളത്തിലെ കാലാവസ്ഥ നിരീക്ഷിക്കാൻ കണ്ണൂരും മംഗലാപുരത്തും കൂടി പുതിയ റഡാറുകൾ വരുന്നു.
Also Read- ഫയർമാൻ വിളി ഇനി വേണ്ട; പകരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
റഡാറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം രാജീവൻ അറിയിച്ചു. ഐഎസ്ആർഒ നിർമിച്ച എക്സ് ബാൻഡ് റഡാർ കണ്ണൂരിലും. സി ബാൻഡ് റഡാർ മംഗലാപുരത്തും കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിക്കും. രണ്ട് റഡാറുകളും കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ അന്തരീക്ഷ സ്ഥിതി കൃത്യമായി വിലയിരുത്താൻ സഹായിക്കും.
നിലവിൽ തെക്കൻ കേരളത്തിൽ തിരുവനന്തപുരം, മധ്യ കേരളത്തിൽ കൊച്ചിയിലുമാണ് റഡാർ ഉള്ളത്. പുതിയ റഡാർ വരുന്നതോടെ കേരളം മൊത്തത്തിൽ റഡാർ കവറേജ് ലഭിക്കും. ഇതു കൂടാതെ കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 100 ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ (AWS) കൂടി അടുത്ത കാലവർഷത്തിനു മുൻപ് സ്ഥാപിക്കും.
മഹാപ്രളയങ്ങൾക്ക് ശേഷം കാലാവസ്ഥ പ്രചനങ്ങൾ
മലയാളികൾ കുടുതൽ ശ്രദ്ധയോടെ വീക്ഷിച്ച് തുടങ്ങി. അതിന്റെ ആഘാതത്തിൽ നിന്ന് കര കയറാത്തതുകൊണ്ട് തന്നെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഈ തീരുമാനങ്ങൾ കേരളത്തിന് ആശ്വാസം പകരുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.