COVID 19 | തൃശൂർ ജില്ലയിൽ രണ്ടുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Two more tested Covid positive in Thrissur district | ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13283 ആയി

News18 Malayalam | news18-malayalam
Updated: March 27, 2020, 9:27 AM IST
COVID 19 | തൃശൂർ ജില്ലയിൽ രണ്ടുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
coronavirus
  • Share this:
തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്ന് മടങ്ങി എത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവിനും (32 വയസ്സ്) 21 വയസ്സുളള മറ്റൊരു യുവാവിനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് ലഭിച്ച 46 പരിശോധനഫലങ്ങളിൽ ഈ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്. 40 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

ഇതുവരെ 582 പേരുടെ സാമ്പിളുകൾ അയച്ചതിൽ 484 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 68 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13283 ആയി. വീടുകളിൽ 13233 പേരും ആശുപത്രികളിൽ 50 പേരുമാണ് നിരീക്ഷണത്തിലുളളത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 27, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍