• HOME
  • »
  • NEWS
  • »
  • kerala
  • »
  • Madhu case| മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടു; പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി മൊഴി

Madhu case| മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടു; പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി മൊഴി

ഇതുവരെ എട്ടു സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

  • Last Updated :
  • Share this:
    പാലക്കാട്: അട്ടപ്പാടി മധു കേസിൽ (Madhu case)പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴി. 40-ാം സാക്ഷി ലക്ഷ്മി, 43-ാം സാക്ഷി മത്തച്ചൻ എന്നിവരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. പ്രതികൾ മധുവിനെ പിടിച്ചുകൊണ്ടു പോകുന്നത് കണ്ടുവെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു.

    കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നതിനിടെയാണ് മധുവിന്റെ കുടുംബത്തിന് പ്രതീക്ഷ നൽകി രണ്ടു സാക്ഷികൾ അനുകൂല മൊഴി നൽകിയത്. ഇതോടെ എട്ടു സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

    Also Read- അട്ടപ്പാടി മധു കേസ്; ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി

    ഇതിനിടയിൽ മധുവിനെ പിടികൂടി കൊണ്ടുവരുന്ന വീഡിയോയിൽ സാക്ഷികൾ കാഴ്ചക്കാരായി നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതു. ഈ ദൃശ്യങ്ങളിൽ കഴിഞ്ഞ ദിവസം കൂറുമാറിയ സൈലൻറ് വാലി ഡിവിഷനിൽ താൽക്കാലിക വാച്ചറായിരുന്ന സുനിൽ കുമാറിനേയും വ്യക്തമായി കാണാം. ദൃശ്യങ്ങളിൽ റോസ് കളർ ഷർട്ട് ധരിച്ച് നിൽക്കുന്ന സുനിൽകുമാറിനെ വ്യക്തമായി കാണാം. കൂടാതെ കൂറുമാറിയ സാക്ഷികളായ അബ്ദുൾ ലത്തീഫ് , മനാഫ് എന്നിവരേയും ദൃശ്യങ്ങളിൽ കാണാം.

    ദൃശ്യങ്ങൾ വ്യക്തമല്ലെന്നും താൻ തന്നെയാണോ എന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു സുനിൽ കുമാർ കോടതിയിൽ പറഞ്ഞത്. സുനിൽകുമാറിന്റെ കാഴ്ചശക്തിക്ക് കുഴപ്പമില്ലെന്ന് പരിശോധിച്ച ഡോക്ടർ കോടതിയിൽ മൊഴി നൽകി.

    Also Read- ശ്രീനിവാസൻ കൊലക്കേസ്: ഗൂഡാലോചനയിൽ പങ്കെടുത്തയാൾ അറസ്റ്റിൽ; പെൻഡ്രൈവിൽ കൊലപാതക ദൃശ്യങ്ങൾ

    കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സുനിൽകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കും.

    ഇതുവരെ ഇരുപത് സാക്ഷികളാണ് കേസിൽ കൂറുമാറിയത്. എട്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായും മൊഴി നൽകി.

    കൂറുമാറിയ നാലാമത്തെ ഫോറസ്റ്റ് വാച്ചറാണ് സുനിൽകുമാർ. കൂറുമാറിയതോടെ ഇയാള ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സൈലന്‍റ് വാലി ഡിവിഷനിലെ ആനവായി ഫോറസ്റ്റ് റേഞ്ചിലെ താൽകാലിക വാച്ചറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. നേരത്തെ, മൊഴി മാറ്റിയ വാച്ചർമാരായ അനിൽ കുമാർ, കാളിമൂപ്പൻ, അബ്ദു റസാഖ് എന്നിവരെ സർവീസിൽ പിരിച്ചു വിട്ടിരുന്നു.
    Published by:Naseeba TC
    First published: