നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ രണ്ട് നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ

  മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ രണ്ട് നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ

  അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് ഈ മാസം ഒന്നാം തീയതി അല്‍ഫോണ്‍സിയയുടെ മീന്‍ കൂട്ട നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്

  attingal

  attingal

  • Share this:
   തിരുവനന്തപുരം: ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ രണ്ട് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വഴിയോരത്ത് കച്ചവടം നടത്തുന്നതിനിടെ അൽഫോൺസ എന്ന മത്സ്യത്തൊഴിലാളിയുടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക്, ശുചീകരണ തൊഴിലാളി ഷിബു എന്നീ ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

   അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് ഈ മാസം ഒന്നാം തീയതി അല്‍ഫോണ്‍സിയയുടെ മീന്‍ കൂട്ട നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്. പതിനാറായിരം രൂപയുടെ മത്സ്യമാണ് ഇവര്‍ നശിപ്പിച്ചതെന്ന് അൽഫോൺസ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കടം വാങ്ങിയാണ് മത്സ്യം വാങ്ങി വില്പനയ്ക്ക് എത്തിച്ചതെന്നും അവർ വ്യക്തമാക്കിയിരുന്നു.

   ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും മത്സ്യത്തൊഴിലാളി അൽഫോൺസിയക്ക് നഷ്ടപരിഹാരം നൽകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് തീരദേശത്ത് ശക്തമായ സമര പരിപാടികൾ നടന്നു വരുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ നഗരസഭാ സസ്പെൻഡ് ചെയ്തത്.

   Also Read-തൃക്കാക്കര നഗരസഭാകൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയോടൊപ്പം 10000 രൂപയുമായി ചെയര്‍പെഴ്‌സണ്‍; അന്വേഷണമാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍

   പ്രശ്നത്തിന്റെ തുടക്കത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല എന്നതായിരുന്നു നഗരസഭയുടെ നിലപാട്. അതേസമയംതന്നെ കൗൺസിൽ അന്വേഷിച്ച ശേഷം ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അന്ന് നഗരസഭാധ്യക്ഷ എസ് കുമാരി അറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം തീരദേശത്ത് മത്സ്യത്തൊഴിലാളികളുടെയും ആറ്റിങ്ങൽ നഗരസഭയിൽ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തിലും വിവിധ സമരപരിപാടികൾ നടന്നുവരികയായിരുന്നു. പാർട്ടി നിർദേശത്തെ തുടർന്നാണ് നഗരസഭ, ഉദ്യോഗസ്ഥർക്കെതിരെ നടപടിയിലേക്ക് നീങ്ങിയത് എന്നും സൂചനയുണ്ട്.

   ഏലം കർഷകരിൽനിന്ന് പണം പിരിച്ചതിന് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു വനംവകുപ്പ്

   ഏലം കര്‍ഷകരില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ചെറിയാന്‍ വി ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ രാജു എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതെന്ന് വനം വകുപ്പ് മന്തി ഏ കെ ശശീന്ദ്രൻ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇവർ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് നടപടി. കോട്ടയം റേഞ്ചിലെ കുമിളി പുളിയന്‍മല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ചെറിയാനും രാജുവും.

   രണ്ട് ഉദ്യോഗസ്ഥർക്കെതിരായ നടപടികൊണ്ട് മാത്രം വിഷയം അവസാനിപ്പിക്കില്ലെന്നും, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതിനോടകം നടത്തിയ അന്വഷണത്തിൽ ചെറിയാനും രാജുവിനും പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഡമം ഹില്‍ റിസര്‍വിലെ നിയമങ്ങള്‍ ആയുധമാക്കിയാണ് ഏലം കര്‍ഷകരില്‍ പണം പിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പണം നല്‍കാത്തവരെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോൾ വനംവകുപ്പ് നടപടി എടുത്തിരിക്കുന്നത്.

   മുമ്പും ഏലം കർഷകരിൽ നിന്ന് പണം പിരിച്ചെന്ന പരാതി ലഭിച്ചിരുന്നെങ്കിലും ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പരാതി ലഭിച്ചതോടെ അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവന്‍ ഐ എഫ് എസിനെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. കേസ് അന്വേഷിക്കുന്നതിന് പൊലീസിന്റെ സേവനം ആവശ്യമായിവരികയാണെങ്കില്‍ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}