നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു; രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

  കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു; രണ്ട് ഉദ്യോഗസ്ഥർ മരിച്ചു

  രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

  News18 Malayalam

  News18 Malayalam

  • Share this:
   കൊച്ചി: എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണ് രണ്ട് നാവികസേന ഉദ്യോഗസ്ഥർ മരിച്ചു. ലഫ്റ്റണന്റ് രാജിവ് ഝാ, പെറ്റി ഓഫീസർ സുനിൽകുമാർ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്.

   Also Read- Mishti Mukherjee | പ്രമുഖ ബംഗാളി താരം മിഷ്ടി മുഖർജി അന്തരിച്ചു

   തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡർ തകർന്ന് വീണത്. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. സതേൺ നേവൽ കമാൻഡ് അന്വേഷണത്തിന് ഉത്തരവിട്ടു.

   Also Read- യുപിയിൽ കാണാതായ 15കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ; കൊല വസ്തുതർക്കത്തെ തുടർന്നെന്ന് പൊലീസ്

   പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്.   നാവികസേനയുടെ ആസ്ഥാനത്തിന് സമീപത്തുള്ള ബിഒടി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്‍റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് തകര്‍ന്നുവീണത്. അപകടം സംഭവിച്ച ഗ്ലൈഡര്‍ പൂർണമായി തകർന്നു.
   Published by:Rajesh V
   First published: