നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SBI ഓഫീസ് അക്രമണം: 2 എൻ ജി ഒ യൂണിയൻ നേതാക്കൾക്ക് സസ്പെൻഷൻ

  SBI ഓഫീസ് അക്രമണം: 2 എൻ ജി ഒ യൂണിയൻ നേതാക്കൾക്ക് സസ്പെൻഷൻ

  • Last Updated :
  • Share this:
   തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ എസ് ബി ഐ ഓഫീസ് അക്രമിച്ച എൻ ജി ഒ യൂണിയൻ നേതാക്കളായ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അശോകൻ, ഹരിലാൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ട്രഷറി ഡയറക്ട്രേറ്റിലെ സീനിയർ അക്കൗണ്ടന്റാണ് അശോകൻ.
   സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അറ്റൻഡറാണ് ഹരിലാൽ. ഇന്നലെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വകുപ്പ് മേധാവികൾക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.

   SBI ആക്രമണം: 5 ഇടതുസംഘടനാ പ്രവർത്തകരെ തിരിച്ചറിഞ്ഞു

   ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമാണ് സെക്രട്ടറിയേറ്റിന് സമീപമുള്ള എസ്ബിഐയുടെ ട്രഷറി മെയിൻ ബ്രാഞ്ചിന് നേർക്ക് ആക്രമണമുണ്ടായത്. ബാങ്കിൽ അതിക്രമിച്ച് കയറിയ ഹർത്താൽ അനുകൂലികൾ മാനേജരുടെ കാബിനിൽ കയറി കംപ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങൾ തല്ലി തകർക്കുകയായിരുന്നു. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമായിരുന്നു അതിക്രമം നടത്തിയത്.

   പൊതുപണിമുടക്ക്: തിരുവനന്തപുരത്ത് SBI ട്രഷറി ബ്രാഞ്ച് എട്ട് അംഗ സംഘം ആക്രമിച്ചു
   First published:
   )}