രണ്ടു നൗഷാദുമാരും കേരള സമൂഹവും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകരുതെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായങ്ങൾ എത്തിക്കരുതെന്നും വ്യാപക പ്രചരണങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള നൗഷാദുമാരാണ് പ്രതീക്ഷയും ആശ്വാസവുമാകുന്നത്.

news18
Updated: August 12, 2019, 5:43 PM IST
രണ്ടു നൗഷാദുമാരും  കേരള സമൂഹവും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകരുതെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായങ്ങൾ എത്തിക്കരുതെന്നും വ്യാപക പ്രചരണങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള നൗഷാദുമാരാണ് പ്രതീക്ഷയും ആശ്വാസവുമാകുന്നത്.
  • News18
  • Last Updated: August 12, 2019, 5:43 PM IST
  • Share this:
തിരുവനന്തപുരം: നൗഷാദ് എന്ന പേര് പുണ്യമായി മാറിയ ഒരു ബലിപെരിന്നാൾ ദിനം. സന്തോഷമെന്നാണ് നൗഷാദ് എന്ന വാക്കിന‍‍ർത്ഥം. ഇപ്പോൾ രണ്ട് നൗഷാദുമാരുടെ നന്മയെക്കുറിച്ചോർത്ത് സന്തോഷിക്കുകയാണ് നന്മയുള്ളവരുടെ ലോകം. കോഴിക്കോട് മാൻഹോളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാൻ സ്വയം ജീവൻ ത്യജിച്ച നൗഷാദ്, ഇപ്പോൾ ഇതാ കടയിലെ മുഴുവൻ വസ്ത്രങ്ങളും പ്രളയദുരിതം അനുഭവിക്കുന്നവർക്കായി നൽകിയ എറണാകുളം ബ്രോഡ് വേയിലെ തുണി കച്ചവടക്കാരൻ നൗഷാദ്.

സന്തോഷം നൽകുന്നവർ എന്നാണ് നൗഷാദ് എന്ന വാക്കിന്‍റെ അർത്ഥം. നന്മയുടെ നറുവെളിച്ചമായി മാറിയ രണ്ടു നൗഷാദുമാരും മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിച്ചവരാണ്. ശുചീകരണത്തിനിടെ മാൻഹോളിൽ അകപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു കോഴിക്കോട് സ്വദേശിയായ നൗഷാദ് ശ്വാസംമുട്ടി മരിച്ചത്. കഴിഞ്ഞദിവസം ബ്രോഡ് വേയിലെ തുണി കച്ചവടക്കാരനായ നൗഷാദ് 'എന്‍റെ പെരുന്നാളിങ്ങനെയാ' എന്നു പറഞ്ഞാണ് തന്‍റെ ചെറിയ കടയിലെ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി എടുത്തു നൽകിയത്.

കടയിലെ വസ്ത്രങ്ങൾ ചാക്കുകളിൽ മാറി മാറി നിറയ്ക്കുന്ന നൗഷാദിനോട് മതിയെന്ന് പറയുമ്പോൾ, "നമ്മൾ പോകുമ്പോൾ ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാൻ പറ്റില്ലല്ലോ, നാട്ടുകാരെ സഹായിക്കുന്നതാണ് എന്‍റെ ലാഭം. നാളെ പെരുന്നാളല്ലേ, എന്‍റെ പെരുന്നാളിങ്ങനെയാ" എന്നായിരുന്നു നൗഷാദ് പറഞ്ഞത്.

നടനും സംവിധായകനുമായ ജോയ് മാത്യു രണ്ട് നൗഷാദുമാരെയും കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു,

'എല്ലാവരും നൗഷാദുമാർ ആകുന്ന കാലം

2015ൽ കോഴിക്കോട്ടെ മാൻഹോളിൽ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച ഒരു നൗഷാദ് ഉണ്ടായിരുന്നു.
2019ൽ ഇതാ എറണാംകുളം ബ്രോഡ് വയിലെ തുണി കച്ചവടക്കാരൻ മാലിപ്പുറം കാരൻ നൗഷാദ് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും പ്രളയ ദുരിതം അനുഭവിക്കുന്നവർക്കായി നൽകി വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായിമാറിയിരിക്കുന്നു

നൗഷാദ് എന്നാൽ സന്തോഷം നൽകുന്നവർ എന്നാണർത്ഥം
സ്വന്തം ത്യാഗത്തിലൂടെ
മനുഷ്യർക്ക് സന്തോഷം നൽകാൻ കഴിയുന്ന നൗഷാദുമാരാകാൻ എല്ലാവർക്കും കഴിയട്ടെയെന്നു
ഈ ബലിപെരുന്നാൾ ദിനത്തിൽ ആശംസിക്കുന്നു'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകരുതെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായങ്ങൾ എത്തിക്കരുതെന്നും വ്യാപക പ്രചരണങ്ങൾ നടക്കുമ്പോൾ ഇത്തരത്തിലുള്ള നൗഷാദുമാരാണ് പ്രതീക്ഷയും ആശ്വാസവുമാകുന്നത്.
First published: August 12, 2019, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading