മുനമ്പം ബീച്ചിൽ വിൽപ്പനക്കായി കൊണ്ടുപോയ രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

സംഭവത്തിൽ  കൊടുങ്ങല്ലൂർ സ്വദേശികളായ റിൻഷാദു, ഏരിയാട്‌  സ്വദേശി അൻസിൽ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

News18 Malayalam | news18
Updated: November 23, 2019, 5:22 PM IST
മുനമ്പം ബീച്ചിൽ വിൽപ്പനക്കായി കൊണ്ടുപോയ രണ്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
സംഭവത്തിൽ  കൊടുങ്ങല്ലൂർ സ്വദേശികളായ റിൻഷാദു, ഏരിയാട്‌  സ്വദേശി അൻസിൽ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
  • News18
  • Last Updated: November 23, 2019, 5:22 PM IST
  • Share this:
പാലക്കാട്: ഗോവിന്ദാപുരത്ത് എക്സൈസ് ഇന്‍റലിജൻസ് നടത്തിയ വാഹന പരിശോധനയിൽ രണ്ടു കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്  തേനിയിൽ നിന്നും ബൈക്കിൽ കടത്തിയ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ  കൊടുങ്ങല്ലൂർ സ്വദേശികളായ റിൻഷാദു, ഏരിയാട്‌  സ്വദേശി അൻസിൽ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ റിൻഷാദു മുനമ്പം ബീച്ചിൽ മത്സ്യത്തൊഴിലാളി ആണ്. ബീച്ചിലും മറ്റു ഫിഷറീസ് മേഖലയിലും വിൽപ്പനയ്ക്കായി കൊണ്ടു പോയിരുന്ന കഞ്ചാവാണ് പിടിച്ചത് എന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി.

ഇത് അഞ്ചാമത്തെ  തവണയാണ് ഇവർ കഞ്ചാവ് കൊണ്ടു പോകുന്നതെന്നും എക്സൈസ് പറഞ്ഞു.

സ്ത്രീധനവിരുദ്ധ പോരാട്ടവുമായി സർക്കാർ; നയിക്കാൻ ടൊവിനോ തോമസ്

കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ആറ് കിലോ കഞ്ചാവാണ് ഗോവിന്ദാപുരത്ത് നിന്നും പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ വി. അനൂപ്, എസ്. ബാലഗോപാലൻ പ്രിവന്‍റീവ് ഓഫീസർമാരായ സി. സെന്തിൽകുമാർ, റിനോഷ്, യൂനുസ്, മിനു, സജിത്ത്, ഷാനവാസ്‌, ഗോപൻ, ജഗദീശൻ തുടങ്ങിയവർ നേതൃത്വം നൽകി.
First published: November 23, 2019, 5:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading