• HOME
  • »
  • NEWS
  • »
  • kerala
  • »
  • Arrest | ഓട്ടോ കൂലി 30 രൂപ ചോദിച്ചതിന് ഓട്ടോ തല്ലിത്തകർത്തു; രണ്ടുപേർ അറസ്റ്റിൽ

Arrest | ഓട്ടോ കൂലി 30 രൂപ ചോദിച്ചതിന് ഓട്ടോ തല്ലിത്തകർത്തു; രണ്ടുപേർ അറസ്റ്റിൽ

അജയ്, മനു എന്നിവർ സന്തോഷിന്റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്നു. ഇവർ ഇറങ്ങിയപ്പോൾ സന്തോഷ് 30 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: 30 രൂപ ഓട്ടോക്കൂലി ചോദിച്ചതിന് ഓട്ടോറിക്ഷ അടിച്ചു തകർത്തു. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. അക്രമി സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറ്റാമം സ്വദേശി അജയൻ , മനു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തല്ലിത്തകർത്തത്.

    ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. കൊറ്റാമം സ്വദേശികളായ അജയ്, മനു എന്നിവർ സന്തോഷിന്റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്നു. ഇവർ ഇറങ്ങിയപ്പോൾ സന്തോഷ് 30 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്. കുറച്ച് ദൂരം മാത്രമാണ് സഞ്ചരിച്ചതെന്നും അജയ്, മനു എന്നിവർ പറഞ്ഞു. വാക്കുതർക്കം നടക്കുന്നതിനിടെ ഇവർ വിളിച്ചുവരുത്തിയ മറ്റൊരു സംഘം സ്ഥലത്തെത്തുകയും ഓട്ടോറിക്ഷ അടിച്ചു തകർക്കുകയുായിരുന്നു. സംഭവം കണ്ടവർ പാറശാല പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി അജയനെയും മനുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

    മൂകാംബികയിലേക്ക് പോയ ബസ് വഴിതെറ്റി; പക്ഷേ ഗോവയിലെത്തിയെന്ന വാർത്ത തെറ്റ്; വിജിലൻസ് അന്വേഷണ റിപ്പോർട്ട്

    മെയ് എട്ടിന് തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ എത്തി എന്ന വാർത്ത വലിയതോതിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം അറിയിച്ചു. വാർത്തയിൽ പറഞ്ഞതുപോലെ തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ബസ് സർവീസ് ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കൊട്ടാരക്കര, എറണാകുളം എന്നിവിടങ്ങളിൽനിന്ന് മാത്രമാണ് മൂകാംബികയിലേക്ക് സ്വിഫ്റ്റ് സർവീസുള്ളത്. എന്നാൽ മെയ് എട്ടിന് ഈ രണ്ടു സർവീസുകളിലും യാത്ര ചെയ്തവരെ ഫോണിൽ വിളിച്ച് നടത്തിയ അന്വേഷണത്തിൽ ബസ് വഴി തെറ്റിയില്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ സ്വിഫ്റ്റ് ജീവനക്കാർക്ക് പരിശീലനം നൽകാൻവേണ്ടി ബസിൽ നിയോഗിച്ച കെ എസ് ആർ ടി സി ജീവനക്കാരും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

    മെയ് 9, 10, 11 തീയതികളിലെ ലോഗ് ബുക്ക് പരിശോധിച്ചതിൽനിന്ന് ആ ദിവസങ്ങളിലും ബസ് വഴിതെറ്റി കൂടുതൽ ദൂരം ഓടിയിട്ടില്ലെന്ന് വ്യക്തമായി. എല്ലാ ദിവസങ്ങളിലും ഓടുന്ന അതേ ദൂരം മാത്രമാണ് ഈ ദിവസങ്ങളിൽ ബസ് ഓടിയത്. സ്വിഫ്റ്റ് സർവീസുകൾക്കെതിരെ നിരന്തരം വരുന്ന വാർത്തകളിൽ ഒന്നായി ഇതിനെ കണ്ടാൽ മതിയെന്നാണ് കെ എസ് ആർ ടി സി മാനേജ്മെന്‍റ് പറയുന്നത്.

    നിലവിൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി മാത്രമാണ് കെഎസ്ആർടിസിക്ക് അന്തർ സംസ്ഥാന ഗതാഗത കരാറുള്ളത്. കർണാടകയിലേക്ക് മാത്രം സഞ്ചരിക്കാൻ പെർമിറ്റുള്ള ഒരു ബസ് എങ്ങനെയാണ് ഗോവ അതിർത്തി ചെക്ക്പോസ്റ്റുകൾ കടന്ന് ഒരു പരിശോധനയും കൂടാതെ ഗോവയിൽ എത്തുകയെന്നും കെഎസ്ആർടിസി അധികൃതർ ചോദിക്കുന്നു

    എറണാകുളത്തുനിന്നും ഡ്രൈവർ മാറി കയറി എന്നും ആ ഡ്രൈവർക്കാണ് വഴിതെറ്റി എന്നതും വാർത്തയിൽ പറയുന്നുണ്ട്. പക്ഷേ സ്വിഫ്റ്റിൽ അങ്ങനെ ഒരു ഡ്രൈവർ ചെയ്ഞ്ച് ഇല്ല. ഒരു സർവീസ് തുടങ്ങുമ്പോൾ ഡ്യൂട്ടിയിൽ കയറിയ ഡ്രൈവർ കം കണ്ടക്ടർ തന്നെയാണ് ആ സർവീസ് അവസാനിക്കുന്നതുവരെയും ഉണ്ടാവുക.
    Published by:Anuraj GR
    First published: