നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കള്ളനോട്ട് കേസിൽ രണ്ടുപേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ ഒരാൾ നേരത്തെ ഇതേകേസിൽ യുവമോർച്ച പുറത്താക്കിയയാൾ

  കള്ളനോട്ട് കേസിൽ രണ്ടുപേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ ഒരാൾ നേരത്തെ ഇതേകേസിൽ യുവമോർച്ച പുറത്താക്കിയയാൾ

  രാകേഷിന്‍റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായി.

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: കള്ളനോട്ട് കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ആൾ വീണ്ടും അറസ്റ്റില്‍. ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്റ്റിലായത്.

   ഇതിനുമുമ്പ് അറസ്റ്റിലായ സമയത്ത് യുവമോർച്ച പ്രവർത്തകൻ ആയിരുന്ന ഇയാളെ അന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

   രാകേഷിന്‍റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായി.

   ഇവരെ കോഴിക്കോട് ഓമശേരിയില്‍ വെച്ച് കൊടുവള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.

   2017 ജൂണില്‍ ഒന്നലരക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായാണ് രാകേഷ് തൃശൂര്‍ പൊലീസിന്‍റെ പിടിയിലായത്. അന്ന്, യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്‍റ് ആയിരുന്ന ഇയാളെ പാർട്ടി പുറത്താക്കുകയായിരുന്നു.

   First published: