കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റിയിലാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്.
ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന് (30) എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
Also Read- നാളെ വിവാഹം നടക്കാനിരിക്കെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരൻ മുങ്ങിമരിച്ചു
രാവിലെ പത്തുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.