കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ സ്വകാര്യ ബസും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ഇടപ്പനാട്ട് പൗലോസ് (68), സ്ഥാപനത്തിലെ ഡ്രൈവര്‍ അടിയം സ്വദേശി രാജന് (71) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസും എതിര്‍ദിശയിലെത്തിയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറാളം ഗതാഗതം തടസപ്പെട്ടു.
സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.