• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

തലശ്ശേരിയിലെ വീട്ടില്‍നിന്ന് കര്‍ണാടക കുടകിലേക്ക് പോകുകയായിരുന്ന യുവാവും സഹോദരിഭർത്താവുമാണ് മരിച്ചത്

  • Share this:

    കണ്ണൂര്‍: ചെങ്കൽ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണൂർ ജില്ലയിലെ തലശേരിക്ക് അടുത്താണ് അപകടം. തലശ്ശേരി-ഇരിട്ടി റോഡില്‍ ഉളിയിലില്‍ നടന്ന അപകടത്തിൽ കാര്‍യാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂല്‍ അബ്ദുറൗഫ്, സഹോദരീ ഭര്‍ത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്.

    ഉളിയില്‍ പാലത്തിന് സമീപംവെച്ച് ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തലശ്ശേരിയിലെ വീട്ടില്‍നിന്ന് കര്‍ണാടക കുടകിലേക്ക് പോകുകയായിരുന്നു അബ്ദുറൗഫും അബ്ദുറഹീമും. കുടകില്‍ വ്യാപാരസ്ഥാപനത്തില്‍ പാര്‍ട്ണര്‍മാരാണ് ഇരുവരും.

    ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Also Read- കണ്ണൂരിൽ വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്ക്

    പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    News Summary- Two people died in a collision between a lorry and a car. The accident happened near Talassery in Kannur district.

    Published by:Anuraj GR
    First published: