• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | മലപ്പുറത്ത് ലോറിയിടിച്ച് രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

Accident | മലപ്പുറത്ത് ലോറിയിടിച്ച് രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോയ ലോറി, എതിർദിശയിൽ വന്ന രണ്ട് ഓട്ടോറിക്ഷകളിലും കാറിലുമായി ഇടിക്കുകയായിരുന്നു

  • Last Updated :
  • Share this:
    മലപ്പുറം: നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ലോറിയിടിച്ച് ഓട്ടോറിക്ഷകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിലെ മഞ്ചേരി മാലാംകുളത്താണ് അപകടം ഉണ്ടായത്. രാമംകുളം നടുക്കണ്ടി റഫീഖ് (36) നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്.

    ഇരുവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട്ടെയും മഞ്ചേരിയിലെയും മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോയ ലോറി, എതിർദിശയിൽ വന്ന രണ്ട് ഓട്ടോറിക്ഷകളിലും കാറിലുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

    പെരുന്നാൾ പ്രമാണിച്ച് ഭാര്യയെയും മക്കളെയും ഭാര്യവീട്ടിൽ കൊണ്ടുവിട്ട് മടങ്ങി വരികയായിരുന്നു റഫീഖ്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

    സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റഫീഖും റബാഹും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

    ക്ഷേത്രത്തിലെ ചോറൂണിനിടെ ആനക്കൊട്ടിലിന്‍റെ കോണ്‍ക്രീറ്റ് പാളി ഇളകി വീണു; കുഞ്ഞ് രക്ഷപെട്ടു, അമ്മയ്ക്ക പരിക്ക്

    കലവൂരിൽ കുഞ്ഞിന്‍റെ ചോറൂണിനിടെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിന്‍റെ മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകി വീണു. അപകടത്തിൽ കുഞ്ഞിന്‍റെ അമ്മയുടെ തലയ്ക്ക് പരിക്കേറ്റു. കലവൂർ ക്ഷേത്രത്തില്‍ രാവിലെ 10 മണിയോടെയായിരുന്നു അപകടം.5 മാസം പ്രായമുള്ള അഭയ ദേവിന്‍റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. കലവൂർ ചിന്നമ്മ കവല സ്വദേശി ആര്യയെ ആശുപതിയിൽ പ്രവേശിപ്പിച്ചു. കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
    Published by:Anuraj GR
    First published: