തിരുവനന്തപുരം: തലസ്ഥാനത്ത് ശ്രീകാര്യത്തിനടുത്ത് മൺവിളയിൽ തീപിടുത്തത്തെ തുടർന്ന് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത തോന്നിയ രണ്ടുപേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയറാം രഘു, ഗിരീഷ് കോന്നി എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിനാണ് തീ പിടിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈകുന്നേരം 07.10ഓടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. 40ലധികം ഫയർ യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി ഇവിടെയെത്തിയത്. തീ അണയ്ക്കാൻ വിമാനത്താവളത്തിലേത് ഉൾപ്പെടെ കൂടുതൽ ഫയർ എഞ്ചിനുകളെത്തിയിട്ടുണ്ട്.
തീപിടുത്തത്തിൽ മുഖ്യമന്ത്രി നാളെ മൺവിളയിൽ പങ്കെടുക്കേണ്ടിയിരുന്നു പരിപാടിയുടെ വേദി തകർന്നു.
അതേസമയം, കളക്ടർ കെ വാസുകിയും മേയർ പി കെ പ്രശാന്തും സംഭവസ്ഥലത്തെത്തി. സംഭവസ്ഥലത്തെ ആശങ്ക ഒഴിയുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തലസ്ഥാനത്ത് വൻ തീപിടുത്തം; തീ അണയ്ക്കാൻ 40 ലധികം ഫയർ യൂണിറ്റുകൾ
തീപിടുത്തം: മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തകർന്നു
ഇതിനിടെ, തീപിടുത്തത്തെ തുടർന്ന് വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത തോന്നിയ രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയറാം രഘു , ഗിരീഷ് കോന്നി എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Disaster management, Fire breakout, Manvila fire, തീപിടുത്തം, മൺവിള തീപിടുത്തം