14 വയസുകാരന് നേരെ ഗുണ്ടാ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ

ഗുണ്ടാസംഘത്തിന്‍റെ മൊബൈൽ നീരജ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

News18 Malayalam | news18
Updated: November 23, 2019, 9:57 PM IST
14 വയസുകാരന് നേരെ ഗുണ്ടാ ആക്രമണം; രണ്ടുപേർ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 23, 2019, 9:57 PM IST
  • Share this:
തിരുവനന്തപുരം: നഗരമധ്യത്തിൽ 14 വയസുകാരന് നേരെ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. പതിനാലു വയസുള്ള നീരജിന്‍റെ പേട്ടയിലെ വീട്ടിലെത്തിയ ഗുണ്ടാസംഘം കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഗുണ്ടാസംഘത്തിന്‍റെ മൊബൈൽ നീരജ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തടിക്കഷണം കൊണ്ടുള്ള അടിയേറ്റ് നീരജിന്‍റെ കാലും കൈയും ഒടിഞ്ഞു. ആന്തരികാവയവങ്ങൾക്കും പരിക്കുണ്ട്.

ട്രാഫിക് നിയമ ലംഘകരെ ഓടിച്ചിട്ട് പിടിക്കില്ല; പകരം 'ആപ്പു'മായി പൊലീസ്

സംഭവത്തിൽ പേട്ട പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പേട്ട സ്വദേശികളായ പരട്ട അരുൺ, പൂച്ച രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
First published: November 23, 2019, 9:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading