• HOME
  • »
  • NEWS
  • »
  • kerala
  • »
  • Car Accident| കോട്ടയം PP റോഡിൽ കാറുകൾ കൂട്ടിയിടിച്ചു; സ്ത്രീയടക്കം രണ്ട് ഇടുക്കി സ്വദേശികൾ മരിച്ചു

Car Accident| കോട്ടയം PP റോഡിൽ കാറുകൾ കൂട്ടിയിടിച്ചു; സ്ത്രീയടക്കം രണ്ട് ഇടുക്കി സ്വദേശികൾ മരിച്ചു

പരിക്കേറ്റവരെ സ്വകാര്യ ബസ്സിലാണ് ആശുപത്രിയിലെത്തിച്ചത്.

  • Share this:
    കോട്ടയം: പാലാ പൊൻകുന്നം റോഡിൽ കാറുകൾ കൂട്ടിയിടിച്ച് (Car Accident)രണ്ട് പേർ മരിച്ചു. പൈക കുരുവിക്കൂട് സ്വദേശിയുടേതും അടിമാലി ബൈസൺവാലി സ്വദേശിയുടെ കാറുകളാണ് അപകടത്തിൽപെട്ടത്. ഇടുക്കി അടിമാലി സ്വദേശി മണി എന്ന നാരായണനാണ് മരിച്ചവരിൽ ഒരാൾ. ബൈസൺവാലി സ്വദേശി റംലയാണ് മറ്റൊരാൾ എന്നാണ് പ്രാഥമിക വിവരം.

    വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സ്വകാര്യ ബസ്സിലാണ് ആശുപത്രിയിലെത്തിച്ചത്.

    പൊൻകുന്നം റോഡിൽ പൈകയിലുള്ള സിഎസ്കെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ഇരു വാഹനങ്ങളിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. മണിയുടെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽവെച്ചാണ് ഷംല മരിച്ചത്.

    Also Read- 'തിരുതത്തോമാ... എന്ന് വിളിച്ചു'; കോൺഗ്രസിൽ നിരന്തരം അധിക്ഷേപിക്കപ്പെട്ടുവെന്ന് കെ വി തോമസ്

    കർണാടകയിലേക്ക് വിനോദയാത്ര പോയ മൂന്ന് മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

    കർണാടകയിലേക്ക് വിനോദയാത്ര (Excursion)പോയ മൂന്ന് മലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. കോട്ടയം മംഗലം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അലൻ റെജി (22), അമൽ സി അനിൽ (22), ആന്റണി ഷേണായി (21) എന്നിവരാണ് മരിച്ചത്. പാമ്പാടി, ഉദയംപേരൂർ, മൂലമറ്റം സ്വദേശികളാണ് വിദ്യാർത്ഥികൾ.

    കർണാടകയിലെ മാൽപെയിൽ വെച്ചാണ് അപകടമുണ്ടായത്. പാറക്കെട്ടുകളിലൂടെ നടക്കവേ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

    42 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് വിനോദയാത്രയുടെ ഭാഗമായി കർണടാകയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. മാൽപെയിലെ സെന്റ് മേരീസ് ഐലന്റിലാണ് ഇവർ എത്തിയിരുന്നത്.
    Published by:Naseeba TC
    First published: