നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail | കെ റെയിൽ സർവേയ്ക്ക് എത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; രണ്ട് പേർക്ക് പരിക്ക്

  K Rail | കെ റെയിൽ സർവേയ്ക്ക് എത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; രണ്ട് പേർക്ക് പരിക്ക്

  ഗേറ്റ് കടന്ന് അകത്ത് എത്തിയ ഉടൻ വീട്ടിലെ ഗൃഹനാഥനും മകനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് വീട്ടമ്മ നായയെ അഴിച്ചുവിട്ടത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കണ്ണൂര്‍: കെ റെയില്‍ പദ്ധതിയുടെ ഭൂ സര്‍വ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വളർത്തുനായയുടെ കടിയേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി.ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വളപട്ടണം പൊലിസില്‍ പരാതി നല്‍കുമെന്ന് സര്‍വ്വേ ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയില്‍ സര്‍വ്വേക്കായി നാല് ബാച്ച്‌ ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര്‍ ഒരു വീട്ടുപറമ്പില്‍ സ്ഥല നിര്‍ണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്.

   ഗേറ്റ് കടന്ന് അകത്ത് എത്തിയ ഉടൻ വീട്ടിലെ ഗൃഹനാഥനും മകനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് വീട്ടമ്മ നായയെ അഴിച്ചുവിട്ടത്. കുറച്ചുകൊണ്ട് ഓടിയെത്തി നായ ഇരുവരെയും കടിക്കുകയും ചെയ്തു. കാലിനാണ് കടിയേറ്റത്. മതിൽ ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സർവേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

   സംഭവത്തിൽ സര്‍വേ ഏജന്‍സി, കെ റെയില്‍ അധികൃതര്‍ക്ക് പരാതി നല്‍കി. സംഭവത്തിൽ പൊലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് സർവേ ഏജൻസി. ബോധപൂർവ്വം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയാണെന്ന് സർവേ ഏജൻസി ആരോപിക്കുന്നു.

   Horse Accident | വിരണ്ടോടിയ കുതിര ഇടിച്ച് കാറിന്‍റെ മുൻഭാഗം തകർന്നു; സാരമായി പരിക്കേറ്റ കുതിര ആശുപത്രിയിൽ

   കൊല്ലം: വിരണ്ടോടിയ കുതിര ഇടിച്ചുണ്ടായ അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണായി തകർന്നു. വെള്ളിയാഴ്ച രാവിലെ കൊല്ലം ചവറയിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്. കന്നേറ്റിമുക്കിലായിരുന്നു സംഭവം. അപകടത്തില്‍ സാരമായി പരുക്കേറ്റ കുതിരയെ കൊല്ലം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിഞ്ഞാണില്ലാതെ ഓടിയെത്തിയ കുതിര ഇടിച്ച കാറിന്റെ മുന്‍വശം തകര്‍ന്നു. കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.

   Also Read-ലൈംഗിക അധിക്ഷേപം: AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസ്

   കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്ബില്‍ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള നാലു വയസുള്ള സൈറ എന്ന പെൺ കുതിരയാണു വിരണ്ട് ഓടി അപകടം ഉണ്ടാക്കിയത്. കന്നേറ്റി മുസ്‌ലിം ജമാഅത്ത് എല്‍പി സ്കൂളിനു സമീപത്തു നിന്ന് നടത്തി കൊണ്ടുവരുന്നതിനിടെ കുതിര പിടിവിട്ട് ഓടുകയായിരുന്നു. കുതിര ഓടാൻ തുടങ്ങിയതോടെ മുകളിലുണ്ടായിരുന്ന ആള്‍ താഴേക്കു വീണു. അതിവേഗത്തില്‍ ഓടി കന്നേറ്റി പള്ളിമുക്കിലെത്തി ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

   ഹരിപ്പാട് കരുവാറ്റ തിരുനല്ല പീടികയിൽ ശംഭു(25), പിതാവ് വിജയകുമാർ എന്നിവർ സഞ്ചരിച്ചിരുന്ന കാറിലേക്കാണ് കുതിര ഇടിച്ചത്. ഇവർ ഹരിപ്പാട് നിന്ന് കൊല്ലത്ത് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ എഴുതാൻ പോകുകയായിരുന്നു. കാറിന് വേഗത കുറവായിരുന്നെങ്കിലും മുൻവശത്തെ ബോണറ്റ് ഉയർന്ന് ചവിട്ടിയ കുതിര ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണു. രക്തം വാർന്ന് റോഡിൽ കിടന്ന കുതിരയെ ഒപ്പമുണ്ടായിരുന്നവരും പൊലീസും ചേർന്ന് കൊല്ലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദഗ്ദ്ധ പരിചരണത്തിലാണ് കുതിര ഇപ്പോൾ, അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശംഭുവിനെയും പിതാവിനെയും മറ്റൊരു വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു.
   Published by:Anuraj GR
   First published:
   )}