സുള്ള്യ: കേരള കർണാടക അതിർത്തിയായ സുള്ള്യ കടമ്പയിൽ കാട്ടാനയുടെ അക്രമത്തിൽ രണ്ടുപേർ മരിച്ചു.പാൽ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലർച്ചയാണ് സംഭവം.
പേരെടുക പാൽ സൊസൈറ്റിക ലെ ജീവനക്കാരാണ് ഇരുവരും. രഞ്ജിതയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രമേശ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടിലിറങ്ങുന്ന കാട്ടാനയെ തുരുത്തുന്നതിൽ വനം വകുപ്പിൻ്റെ ഭാഗത്തുണ്ടാവുന്ന വീഴ്ചയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പുലർച്ചെ പാൽ സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന രഞ്ജിതയെ കാട്ടാന ആക്രമിക്കുകയായിരുന്നു, രഞ്ജിതയുടെ കരച്ചിൽ കേട്ട് രക്ഷപ്പെട്ടുത്താനെത്തിയ രമേശ് റായിയെയും കാട്ടാന ആക്രമിച്ചു. രമേഷ് റായി സംഭവ സ്ഥലത്ത് വെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്.
Also Read- ഇസ്രയേലിൽ കൃഷി പഠിക്കാന്‍ പോയ സംഘം തിരികെയെത്തി; കാണാതായ ബിജുവിനായി തെരച്ചിൽ തുടരുന്നു
അതേസമയം, ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാനയെത്തിയത്. പ്രദേശത്തെ 301 കോളനിയിൽ ഒരു വീട് കാട്ടാന തകർത്തു. കോളനി നിവാസിയായ എമിലി ജ്ഞാനമുത്തുവിന്റെ വീടാണ് തകർത്തത്. ചില്ലികൊമ്പൻ എന്ന ഒറ്റയാനാണ് നാശം ഉണ്ടാക്കിയത്.
വീട്ടുകാർ ഓടി രക്ഷപെടുകയായിരുന്നു. വീടിനു സമീപത്ത് നിന്ന് മാറിയെങ്കിലും ചില്ലികൊമ്പൻ ജനവാസ മേഖലയോട് ചേർന്ന് നില ഉറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് വാച്ചർമാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആനയെ ഓടിയ്ക്കാൻ ശ്രമം തുടരുകയാണ്.
വയനാട് പുൽപ്പള്ളിയിൽ കുടുവാ സാന്നിധ്യം
വയനാട് പുൽപ്പള്ളി ഏരിയ പള്ളി മേഖലയിൽ കടുവാ സാന്നിധ്യം. രാത്രി കടുവ ജനവാസ മേഖലയിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.