കുടക്: കേരള, കർണാടക അതിർത്തിയിൽ കടുവ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കർണ്ണാടകയിലെ കുടക് കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിലാണ് കടുവ ആക്രമണമുണ്ടായത്. വയനാട് തോൽപ്പെട്ടിക്ക് അടുത്തായുള്ള സ്ഥലമാണിത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. 75 കാരനും പന്ത്രണ്ടുകാരനുമാണ് കൊല്ലപ്പെട്ടത്.
പന്ത്രണ്ടുകാരന്റെ അരയ്ക്കു കീഴ്പ്പോട്ട് കടുവ കടിച്ചെടുത്ത നിലയിലാണ്. മധ്യവയസ്കന്റെ തലയുടെ ഭാഗത്താണ് കടിയേറ്റത്. ആക്രമണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. മരിച്ചവരുടെ മൃതദേഹം ഏറ്റെടുക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ഉന്നത വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യം.
ചേതൻ എന്നാണ് പന്ത്രണ്ടുകാരനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കാപ്പിത്തോട്ടത്തിന് സമീപത്തെ വീട്ടുമുറ്റത്ത് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു 12കാരനായ ചേതൻ. ഇതിനിടെ കടുവ കുട്ടികൾക്കിടയിലേക്ക് ചാടിവീണ് ചേതന്റെ കാൽ തുടമുതൽ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിപ്പോയി. കാൽ നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.