• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറം കാളികാവിൽ മലവെള്ളപ്പാച്ചിൽ; അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; രണ്ടുമരണം

മലപ്പുറം കാളികാവിൽ മലവെള്ളപ്പാച്ചിൽ; അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; രണ്ടുമരണം

വേങ്ങര പറമ്പിൽപടി യൂസഫ് (25), ബന്ധു ജുബൈദിയ (31) എന്നിവരാണ് മരിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മലപ്പുറം: കാളികാവ് ചിങ്ങക്കല്ലിൽ മലവെള്ളപ്പാച്ചിലിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപെട്ടു. രണ്ടു പേർ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു വയസുള്ള കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

    വേങ്ങര പറമ്പിൽപടി യൂസഫ് (25), ബന്ധു ജുബൈദിയ (31) എന്നിവരാണ് മരിച്ചത്. യുസഫിൻറെ ഭാര്യ ഷഹീദ (19) മുഹമ്മദ് അഖ്മൽ ( 7) എന്നിവരെ രക്ഷപ്പെടുത്തി. അബീഹയെ(ഒരു വയസ്) ആണ് കണ്ടെത്താനുളളത്.

    കാളികാവ് കല്ലാംമൂലയിൽ ചിങ്കകല്ല് വെള്ളച്ചാട്ടത്തിന് താഴെയാണ് അപകടമുണ്ടായത്. പെട്ടുന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് അപകടത്തിന് കാരണം. വേങ്ങര സ്വാദേശികളായ ഇവർ കളികാവിലുള്ള ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
    First published: