• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്കൂളിൽ പോകുന്നതിനിടെ വിദ്യാർഥികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞുവീണു; രണ്ടുപേർക്ക് പരിക്ക്

സ്കൂളിൽ പോകുന്നതിനിടെ വിദ്യാർഥികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞുവീണു; രണ്ടുപേർക്ക് പരിക്ക്

വിദ്യാർഥികൾ സ്കൂളിലേക്ക് നടന്നു പോകുന്നതിനിടെ കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു

  • Last Updated :
  • Share this:
    കോഴിക്കോട്: സ്‌കൂളില്‍ പോകുന്നതിനിടെ വിദ്യാർഥികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞു വീണു. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് വടകര പുതിയാപ്പിലാണ് സംഭവം. പത്താംക്ലാസ് വിദ്യാർത്ഥിനികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമല്ലെന്നാണ് വിവരം.

    വിദ്യാർഥികൾ സ്കൂളിലേക്ക് നടന്നു പോകുന്നതിനിടെ കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പെട്ടെന്ന് ഓടി മാറിയതിനാൽ കുട്ടികൾ തെങ്ങിനടിയിൽപ്പെട്ടില്ല. നാലുപേരാണ് ഉണ്ടായിരുന്നത്. നിസാരമായി പരിക്കേറ്റ രണ്ടു കുട്ടികളെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.

    പേവിഷബാധയേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയി;അഞ്ചു മണിക്കൂറിനുശേഷം പോലീസ് പിടികൂടി

    ആശുപത്രിയില്‍ നിന്നു ചാടിപ്പോയ പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ഇന്നലെ രാത്രി നാടിനെ ആകെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.  അസം സ്വദേശിയായ ജീവൻ ബറുവയാണ് മെഡിക്കൽ കോളേജിൽ നിന്നും രാത്രി ചാടിപ്പുറപ്പെട്ടത്. രാത്രി 12.30  നാണ് ജീവനക്കാരെയും പോലീസിനെയും ആശങ്കയിൽ ആക്കി  രോഗി ആശുപത്രിയിൽ നിന്നും ചാടിപ്പോയത്. സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ ജില്ലയിലാകെ പോലീസ് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇതിനുശേഷമാണ് രോഗിയെ പിടികൂടാൻ ഏറെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങളിലേക്ക് പോലീസ് കടന്നത്.

    രാത്രി 10 മണിയോടുകൂടിയാണ് വിദഗ്ധ ചികിത്സയ്ക്കായി ജീവൻ ബറുവയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളജിൽ നടന്ന വിദഗ്ധ പരിശോധനയ്ക്ക് ഒടുവിലാണ് ജീവൻ ബറുവയ്ക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതിനുശേഷം തുടർ പരിശോധനകൾക്കായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഇയാളെ സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് രാത്രി 12.30ന്  സുഹൃത്തായ ബൈസ്റ്റാൻഡർക്ക് ഒപ്പം ഇയാൾ കടന്നുകളയുകയായിരുന്നു.

    തൊട്ടു പിന്നാലെ മെഡിക്കൽ കോളേജ് അധികൃതർ  ഗാന്ധിനഗർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ജില്ലാ പോലീസ് ഇടപെട്ട് ജാഗ്രത നിർദേശം നൽകി. എന്നാൽ മെഡിക്കൽ കോളജിൽ നിന്ന് പുറത്ത് ചാടിയ ഉടൻതന്നെ ഇയാളെ പോലീസ് പിന്തുടരുകയായിരുന്നു. ഗാന്ധിനഗർ പോലീസിന് പിന്നാലെ കൺട്രോൾ റൂം വാഹനത്തിലെത്തിയ പോലീസ് സംഘവും രാത്രി മുഴുവൻ ഇയാൾക്ക് പിന്നാലെ തന്നെയായിരുന്നു. എന്നാൽ പേവിഷയബാധയേറ്റയാളെ എങ്ങനെ പിടികൂടും എന്ന സംശയത്തിലായിരുന്നു പോലീസ് സംഘം.

    Also Read-Renu Raj | 'അന്ന് ഉറങ്ങിപ്പോയതല്ല, തീരുമാനത്തില്‍ 100 % ബോധ്യമുണ്ട്, തെറ്റുപറ്റിയിട്ടില്ല'; അവധി വിവാദത്തില്‍ കളക്ടറുടെ വിശദീകരണം

    രോഗിയെ കണ്ടെത്തിയെങ്കിലും പിടികൂടാൻ ആകാത്ത പ്രതിസന്ധിയായിരുന്നു പോലീസിനെ വലച്ചിരുന്നത്. ഇയാൾ കൂടുതൽ സ്ഥലങ്ങളിലേക്ക് ഓടിപ്പോകരുത് എന്നു കരുതിയാണ് പോലീസ് സംഘം ഇയാളെ പിന്തുടർന്നത്.  പോലീസ് ഏറെ ശ്രമകരമായി പണിപ്പെട്ടാണ് ഇയാളെ കണ്ടെത്തിയത്.  രാവിലെ ആറുമണിയോടുകൂടിയാണ് ഇയാളെ കണ്ടെത്താൻ കഴിഞ്ഞതെന്ന് ഗാന്ധിനഗർ പോലീസ് ന്യൂസ് 18 നോട് പറഞ്ഞു.
    Published by:Anuraj GR
    First published: