കല്‍പ്പറ്റ: വയനാട് തലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. വയനാട് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ റെജി, ഭർതൃമാതാവ് രമണി എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗമാണ് അപകട കാരണമെന്നാണ് നിഗമനം.
Also Read-ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് അടുത്ത് കതിന പൊട്ടി മൂന്നു പേർക്ക് പരിക്ക്
കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസം ഉണ്ടായി. തലകീഴായി മറിഞ്ഞ കാര്‍ പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് റോഡില്‍ നിന്നും മാറ്റിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.