നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ടു പേര്‍ക്ക് പരിക്ക്

  Accident | കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ടു പേര്‍ക്ക് പരിക്ക്

  അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ നാട്ടുകാര്‍ പുറത്തെടുത്തത്.

  അപകടത്തില്‍പ്പെട്ട കാറും ബസും

  അപകടത്തില്‍പ്പെട്ട കാറും ബസും

  • Share this:
   കോട്ടയം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു(Dead). കറുകച്ചാലിലാണ് അപകടം(Accident) നടന്നത്. നാല് പേരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. കോട്ടയം(Kottayam) മുട്ടമ്പലം സ്വദേശികളാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

   റാന്നിയില്‍ നിന്ന് കോട്ടയത്തേക്ക് വന്നകാറും കോട്ടയത്ത് നിന്ന് ചുങ്കപ്പാറയിലേക്ക് വരികയയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

   അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ നാട്ടുകാര്‍ പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   Also Read-Pamba Dam | പമ്പ ഡാമില്‍ റെഡ് അലര്‍ട്ട്; തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

   മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ എതിരേ വന്ന ബസുമായി കൂട്ടിയടിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.

   Karipur Airport | 'കരിപ്പൂരിന് പകരം മറ്റൊരു വിമാനത്താവളം'; കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി

   കരിപ്പൂര്‍ വിമാനത്താവളത്തിന് (karippur airport)പകരം മറ്റൊരു വിമാനത്താവള മുണ്ടാക്കുണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ല.വിമാനത്താവളത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിക്കളഞ്ഞത്.

   Also Read-Idukki Dam | ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി

   റണ്‍വേ വികസിപ്പിക്കാന്‍ 96.5 എക്കര്‍ ഭൂമി എറ്റെടുക്കും, വിമാനത്താവളത്തിന്റെ പൂര്‍ണതോതിലുള്ള വികസനത്തിനായി ആകെ 248.75 ഏക്കര്‍ ഭൂമിയും കണ്ടെത്താനും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളെ കുറിച്ചും വികസനസമിതി യോഗം ചര്‍ച്ച നടത്തി.

   നിലവില്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ തടസ്സമില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
   Published by:Jayesh Krishnan
   First published:
   )}