• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് 2 യുവാക്കൾ മരിച്ചു

മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് 2 യുവാക്കൾ മരിച്ചു

എതിർദിശയിലെത്തിയ വാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

  • Last Updated :
  • Share this:
    മാവേലിക്കരയിൽ കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു.
    കുറത്തികാട് പൊന്നേഴ സോപാനം ജിതിൻ രാജ് (32), പൊന്നേഴ മുണ്ടകത്തിൽ മുകേഷ് ഭവനം മുരളിയുടെ മകൻ മുകേഷ് (34) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ ഓലകെട്ടിയമ്പലം ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ജിതിന്റെ സഹോദരി ജിജിരാജിന്റെ ഭർത്താവാണ് മരിച്ച മുകേഷ്. എതിർദിശയിലെത്തിയ വാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

    സംഗീതപരിപാടിക്കിടെ കോഴിക്കോട് ബാരിക്കേഡ് തകര്‍ന്ന് 20 ലേറെ പേര്‍ക്ക് പരിക്ക്


    കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.

    സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തിയതിനാല്‍ ബീച്ചില്‍ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി.

    രക്ഷാപ്രവര്‍ത്തനത്തിന് പോലും ബിച്ചിലെത്തിയവരുടെ തിരക്ക് പ്രതികൂലമായതോടെ പോലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിക്കുകയാണ്. കടകളും അടപ്പിച്ചു. ബീച്ചിന് മുന്നിലെ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
    Published by:Arun krishna
    First published: