• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലായില്‍ അരമണിക്കൂറിനിടെ രണ്ട് അപകടങ്ങളിലായി 2 മരണം; അപകടം നടന്നത് സംസ്ഥാന പാതയില്‍ നാലു കിലോമീറ്ററിനിടെ

പാലായില്‍ അരമണിക്കൂറിനിടെ രണ്ട് അപകടങ്ങളിലായി 2 മരണം; അപകടം നടന്നത് സംസ്ഥാന പാതയില്‍ നാലു കിലോമീറ്ററിനിടെ

പുലിയന്നൂര്‍ കാണിക്കമണ്ഡപത്തിന് സമീപം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന്‍ മരിച്ചു

  • Last Updated :
  • Share this:
    കോട്ടയം : പാലായില്‍ അരമണിക്കൂറിനിടെ ഉണ്ടായ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പേര്‍ മരിച്ചു. സംസ്ഥാന പാതയില്‍ നാല് കിലോമീറ്റര്‍ ദൂരത്തിനിടയിലാണ് അപകടങ്ങള്‍ നടന്നത്.  പുലിയന്നൂര്‍ കാണിക്കമണ്ഡപത്തിന് സമീപം കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ യാത്രക്കാരനായ മേവട മേവട കുന്നപ്പള്ളിയില്‍ കെ.ജെ ജോസഫ് (78) ആണ് മരിച്ചത്.

    Also Read:- ബൈക്ക് ബസിലിടിച്ചു; പിന്നിലിരുന്ന യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

    രാവിലെ ചെത്തിമറ്റത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി ജോയല്‍ ജോബിയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകവെ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

    പാലാ ചെത്തിമറ്റത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം


    ബസിനടിയില്‍പ്പെട്ട ജോയലിന്‍റെ തലയിലൂടെ ബസിന്‍റെ ചക്രം കയറി ഇറങ്ങി തല്‍ക്ഷണം മരിച്ചു. കണ്ണൂർ സ്വദേശിയായ യുവാവ് ജർമൻ ഭാഷ പഠിക്കാനാണ് പാലായിൽ എത്തിയത്. ബൈക്ക് ഓടിച്ചിരുന്നയാൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

    മലപ്പുറത്ത് വാഹനാപകടം; മദ്രസാ അധ്യാപകനും വിദ്യാർഥിയും മരിച്ചു


    മലപ്പുറം: തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) (43), കൂടെയുണ്ടായിരുന്ന ദർസ് വിദ്യാർത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയിൽ കരിമ്പയിൽ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകൻ ഫായിസ് അമീൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.10 ന് ആണ് അപകടം.

    ഓമശ്ശേരി കരിയാം കണ്ടത്തിൽ ജുമാ മസ്ജിദിൽ ദർസിലെ അദ്ധ്യാപകനാണ് തങ്ങൾ. ഫായിസ് അമീൻ ദർസ് വിദ്യാർത്ഥി ആണ്. നാട്ടിൽ വന്നു തിരിച്ചു പോകുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവർടേക്ക് ചെയ്ത പിക്കപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
    Published by:Arun krishna
    First published: