കൊല്ലം: കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. കടയ്ക്കൽ പുല്ലുപണ സ്വദേശികളായ വിശാഖ്(23),സാബു(37) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8:30നായിരുന്നു ഇരുവർക്കും പന്നിയുടെ ആക്രമണം ഉണ്ടായത്.
വിശാഖിന്റെ ഇരുകൈകളിലും , സാബുവിന്റെ തുടയിലുമാണ് ഗുരുതരമായി പരിക്ക് പറ്റിയത്. ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Also Read- വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം; കാന്‍റീൻ തകർത്ത കാട്ടാന നടത്തിപ്പുകാരന്‍റെ പിന്നാലെ ഓടി
പ്രദേശത്ത് കാട്ട് പന്നിയുടെ ആക്രമണം രൂക്ഷമാകുന്നതായി പ്രദേശവാസികൾ അറിയിച്ചു. കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുന്നത് സ്ഥിര സംഭവമാകുന്നുണ്ട്. ഇതേക്കുറിച്ച് നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
News Summary- Two persons seriously injured in wild boar attack in Kollam Kadakkal. Both were rushed to the Kadaikal taluk hospital, but their injuries were serious and shifted to the medical college hospital in thiruvananthapuram
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.