Accident | പാലക്കാട് ലോറിക്ക് പിന്നിൽ കാറിടിച്ചു ; രണ്ട് പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം
Accident | പാലക്കാട് ലോറിക്ക് പിന്നിൽ കാറിടിച്ചു ; രണ്ട് പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം
തിരുച്ചിറപ്പള്ളി സ്വദേശികളായ പ്രശാന്ത്, തമിഴരസി എന്നിവരാണ് അപകടത്തിൽ മരിച്ചത്
Last Updated :
Share this:
പാലക്കാട്: മണപ്പുള്ളിക്കാവിൽ ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ട് പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ പ്രശാന്ത്, തമിഴരസി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
തിരുച്ചിറപ്പള്ളിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കാറാണ് ദേശീയപാതയിൽ വെച്ച് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.
ആകെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ മരിച്ചു. ഒരാൾ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Accident death | പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം(Death). പള്ളിപ്പാട് വഴുതാനം വെളുത്തേടത്ത് വര്‍ഗീസ് കോശി (ലാജി-43) ആണ് വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയോരത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നുവീണ് മരിച്ചത്.
പ്ലമ്പിങ് ജോലികള്‍ ചെയ്യുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വര്‍ഗീസിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഗവ.ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മറിയാമ്മ വര്‍ഗീസ്. മക്കള്‍: കെസിയ (10), ക്രിസ്റ്റീന(6).
Accident | സൈക്കിൾ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 13കാരൻ മരിച്ചു
സൈക്കിള്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് ഉണ്ടായ അപകടത്തിൽ 13 കാരൻ മരിച്ചു. മലപ്പുറം (Malappuram) ചങ്ങരംകുളം ചിയ്യാനൂര്‍ താമസിക്കുന്ന കറുകത്തൂര്‍ ചെട്ടിപ്പടി സ്വദേശി മൂര്‍ക്കത്ത് ശ്രീനിവാസന്റെ മകന് അഭിജിത്ത്(13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.
ചാലിശ്ശേരി സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് സ്കൂളില്‍ നിന്ന് യൂണിഫോം വാങ്ങുന്നതിനാണ് സൈക്കിളില്‍ പുറപ്പെട്ടത്. താടിപ്പടിയിലെ യൂറോടെക്ക് ഗോഡൗണിന് സമീപത്തെ റോഡിലെ ഇറക്കവും വളവും വരുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ക്ഷതമേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.