• HOME
  • »
  • NEWS
  • »
  • kerala
  • »
  • COVID 19 | കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു

COVID 19 | കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചു

ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. പ്രമേഹവും കിഡ്നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഈ മാസം ഒമ്പതുമുതൽ ചകിത്സയിലായിരുന്നു.

കോവിഡ് പരിശോധന

കോവിഡ് പരിശോധന

  • News18
  • Last Updated :
  • Share this:
    കണ്ണൂർ: കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന രണ്ടുപേർ മരിച്ചു. കണ്ണൂർ ആലക്കോട് തേർത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45), മാവിലായി സ്വദേശി കെ.കൃഷ്ണൻ (74) എന്നിവരാണ് മരിച്ചത്.

    ഇരുവരും പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മുംബൈയിൽ ഹോട്ടൽ നടത്തുകയായിരുന്ന സന്തോഷ് ഒരാഴ്ച മുമ്പാണ് കേരളത്തിൽ എത്തിയത്.

    You may also like:ആത്മഹത്യ ചെയ്ത അനു മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇര'; ഷാഫി പറമ്പിൽ [NEWS]24 മണിക്കൂറിനിടെ 78,761 പോസിറ്റീവ് കേസുകൾ; ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒറ്റദിന കണക്കുമായി ഇന്ത്യ [NEWS] ഓണം അന്താരാഷ്ട്ര ഉത്സവംമൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]

    രക്തത്തിലെ ഓക്സിജന്റെ അളവുകുറഞ്ഞ് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങൾക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

    ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. പ്രമേഹവും കിഡ്നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.ഈ മാസം ഒമ്പതുമുതൽ ചകിത്സയിലായിരുന്നു.
    Published by:Joys Joy
    First published: