HOME /NEWS /Kerala / മൂർഖനെ രണ്ടു കഷ്ണമാക്കി രണ്ടു വളർത്തു നായ്ക്കൾ സ്വന്തം ജീവൻ ത്യജിച്ച് ഉടമയെ കാത്തു

മൂർഖനെ രണ്ടു കഷ്ണമാക്കി രണ്ടു വളർത്തു നായ്ക്കൾ സ്വന്തം ജീവൻ ത്യജിച്ച് ഉടമയെ കാത്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സ്വന്തം ജീവന്‍ വെടിഞ്ഞും ഉടമകളെ കാത്ത് ഹീറോ ആയിരിക്കുകയാണ്  ജൂഡോയും റോജറിനും

  • Share this:

    സ്വന്തം ജീവൻ നൽകിയും വളർത്തു നായ്ക്കൾ ഉടമയെ സംരക്ഷിക്കുമെന്നത് പണ്ടു മുതൽക്കെ പറഞ്ഞു കേൾക്കാറുണ്ട്. ഇത് തെളിയിച്ചിരിക്കുകയാണ് ത്യശൂർ അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പിൽ സണ്ണിയുടെ അരുമകളായ 2 നായ്ക്കൾ. ജൂഡോയും റോജറിനുമാണ് സ്വന്തം ജീവൻ നൽകി ഉടമകളെ രക്ഷിച്ചത്. രണ്ടിടങ്ങളിലായി നായ്ക്കൾ ചത്തുകിടക്കുന്നതാണ് രാവിലെ പുറത്തിറങ്ങിയ വീട്ടമ്മ കണ്ടത്.

    Also read- മുൻ മന്ത്രി പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

    തൊട്ടരികിൽ ഒരു മൂർഖൻ 2 കഷ്ണമായി കിടക്കുന്നുണ്ടായിരുന്നു. 2 നായ്ക്കൾക്കും മൂർഖൻ പാമ്പിനെ തുരത്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടു.16ന് പുലർച്ചെ വീട്ടുപറമ്പിലെത്തിയ പാമ്പിനെ റോജറും ജൂഡോയും ചേർന്ന് തുരത്താൻ ശ്രമിച്ചു. ഇതിനിടയിൽ ഇരുനായ്ക്കൾക്കും ധാരാളം കടിയേറ്റു.

    Also read-കോടതിയിൽ കയറി ജഡ്ജിക്ക് നേരെ അധിക്ഷേപം; വയോധികയ്ക്ക് എതിരെ കേസെടുക്കാൻ നിർദേശം

    അവസാനം പാമ്പിനെ കൊന്നെങ്കിലും ഇരുനായ്ക്കൾക്കും ജീവൻ നഷ്ടമായി. അങ്ങനെ സ്വന്തം ജീവന്‍ വെടിഞ്ഞും ഉടമകളെ കാത്ത് ഹീറോ ആയിരിക്കുകയാണ്  ജൂഡോയും റോജറിനും. 3 വർഷം മുൻപ് ഒരു സുഹൃത്താണ് നാടൻ നായ്ക്കുട്ടികളെ സണ്ണിക്കു കൊടുത്തത്. വൈകാതെ രണ്ടുപേരും വീട്ടുകാരുടെ ഓമനകളായി മാറുകയായിരുന്നു.

    First published:

    Tags: Cobra Bite, Death of Pet Dog, Pet Dog, Thrissur