• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned| നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു

Drowned| നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു

പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിൽ നീന്തൽ പഠിക്കുന്നതിടെയാണ് അപകടം ഉണ്ടായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പാലക്കാട്: നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് (Palakkad) തൃത്താലയ്ക്ക് (Thrithala) സമീപം പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. 16 വയസുകാരായ ജഗൻ, സായൂജ് എന്നിവരാണ് മരിച്ചത്. ഇവരിൽ ഒരാൾ മുങ്ങിപ്പോവുകയും രണ്ടാമൻ രക്ഷിക്കാനായി ചാടുകയുമായിരുന്നു. ഇരുവരെയും ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചു.

    പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തിൽ നീന്തൽ പഠിക്കുന്നതിടെയാണ് അപകടം ഉണ്ടായത്. കല്ലടത്തൂർ സ്കൂളിലെ തന്നെ സഹപാഠികളായ 8 പേർ കുമരനെല്ലൂരിലെ ഫുട്ബാൾ ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേ ആണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. ഒരാൾ മുങ്ങുന്നത് കണ്ട് രക്ഷിക്കാൻ മറ്റൊരാൾ കൂടെ ആഴമുള്ള ഭാഗത്തേക്ക് പോയതാണ് ദാരുണമായ സംഭവത്തിന് ഇടയാക്കിയത്.

    ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകനാണ് ജഗന്‍. കൊമ്മാത്ര വളപ്പില്‍ സുകുമാരന്‍റെ മകനാണ് സായൂജ്. ഇരുവരും ഗോഘലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. മൃതദേഹങ്ങൾ എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

    ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം വർക്കല ജനാ‍ര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വർക്കല ഞെക്കാട് സ്വദേശി ലിജിനിനെ ഇന്നലെ രാത്രി 8.45 ഓടെയാണ് കാണാതായത്.

    സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ലിജിനെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കാണാൻ കഴിയാത്തതോടെ ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനേയും പൊലീസിനേയും വിവരമറിയിച്ചു. നീണ്ട നേരം തെരഞ്ഞിട്ടും ലിജിനെ കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു. രാത്രി പത്തേകാലോടെ അവസാനിപ്പിച്ചു. ഇന്ന് രാവിടെ എട്ട് മണിയോടെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചിരുന്നു.

    തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം; ചികിത്സയിലിരിക്കെ മരിച്ചത് 38കാരി

    തിരുവനന്തപുരം ജില്ലയിൽ വീണ്ടും ചെള്ളുപനി മരണം. ‌തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരശുവയ്ക്കൽ സ്വദേശിനി സുബിത (38) ആണു മരിച്ചത്. ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ കേസാണിത്.

    Also Read- D Philip Passes Away| സിനിമാ- നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു

    ഈ മാസം ആറിനാണ് പനിയെ തുടർന്ന് സുബിത നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ചെള്ളുപനിക്ക് പുറമേ സുബിത വൃക്ക രോഗത്തിനും ചികിത്സ തേടിയിരുന്നു.
    Published by:Rajesh V
    First published: