HOME » NEWS » Kerala » TWO POLICEMEN HAVE BEEN SUSPENDED FOR VIOLATING THE ELECTION CODE OF CONDUCT

സ്ഥാനാർഥികൾക്കു വേണ്ടി വോട്ട് പിടിച്ചു; രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മലയിന്‍കീഴ്, നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലെ പൊലീസുകാർക്കെതിരെയാണ് നടപടി.

News18 Malayalam | news18-malayalam
Updated: April 25, 2021, 12:19 PM IST
സ്ഥാനാർഥികൾക്കു വേണ്ടി വോട്ട് പിടിച്ചു; രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
News18
  • Share this:
തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്, നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലെ പൊലീസുകാർക്കെതിരെയാണ് നടപടി. മലയിന്‍കീഴ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  അജിത് എന്നിവരെ തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് സസ്പെന്‍ഡ് ചെയ്തത്.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ട് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്പെൻഡ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ കൂടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിനാണ് അജിത്തിനെ സസ്പെന്‍ഡ് ചെയ്തത് ഇരുവരെയും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

Also Read ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളിലെ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റും; കുടുംബത്തിന് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

വൈഗ കൊലക്കേസ്: സനുവിന്റെ ആത്മഹത്യാശ്രമം കെട്ടുകഥയെന്ന് പൊലീസ്



കൊച്ചി: മകൾ വൈഗയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന സനു മോഹന്റെ മൊഴി കെട്ടുകഥയെന്ന് പൊലീസ്. ഗോവയിലെ തെളിവെടുപ്പിൽ ആത്മഹത്യ ശ്രമിച്ചതിന് തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. അതേസമയം ആഡംബര ഹോട്ടലിലടക്കം താമസിച്ചതിന്റെ വിവരങ്ങളും ലഭിച്ചു. സനു മോഹനനെ മൂകാംബികയിലും കാർവാർ ബീച്ചിലും എത്തിച്ച് തെളിവെടുക്കും.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് മകൾ വൈഗയെ കൊലപ്പെടുത്തിയതെന്നും മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമായിരുന്നു സനു മോഹൻ പൊലീസിന് നൽകിയ മൊഴി. ഗോവയിൽ വെച്ച് കടലിൽ ചാടാൻ ശ്രമിച്ചപ്പോൾ ലൈഫ് ഗാർഡ് എത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഗോവയിൽ നടത്തിയ തെളിവെടുപ്പിൽ ആത്മഹത്യാശ്രമത്തിന്റെ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. സനു മോഹൻ കളവു പറയുകയാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഗോവയിൽ എത്തിയ സനു മോഹൻ ആഡംബര ഹോട്ടലിലാണ് താമസിച്ചിരുന്നത്. ചൂതാട്ട കേന്ദ്രങ്ങളിലും ബാറുകളിലും പോയി ജീവിതം അടിച്ചുപൊളിക്കുക ആയിരുന്നു.

Also Read വൈഗയുടെ കൊലപാതകം: സനു മോഹനനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

പല വിവരങ്ങളും സനു മോഹൻ മറച്ചുവെക്കുന്നുവെന്ന സംശയവും പൊലീസിനുണ്ട്. വൈഗയെ കൊലപ്പെടുത്താൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മനോരോഗ വിദഗ്ധനെ കൊണ്ട് ഇയാളുടെ മാനസികനില പരിശോധിക്കുന്നതിനെക്കുറിച്ചുംപൊലീസ് ആലോചിക്കുന്നുണ്ട്. സനു മോഹനനെ ഇന്ന് മൂകാംബികയിൽ ഇയാൾ താമസിച്ചിരുന്ന ഹോട്ടലിലും പിടികൂടിയ കാർവാറിലെ ബീച്ചിലും എത്തിച്ച് തെളിവെടുക്കും.

ബംഗളൂരു, ഗോവ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ തെളിവെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു. കൊച്ചിയിൽ എത്തിച്ച ശേഷം സനു മോഹന്റെ ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും. ഇതോടെ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ

Published by: Aneesh Anirudhan
First published: April 25, 2021, 12:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories