ഇന്റർഫേസ് /വാർത്ത /Kerala / Suspension| പണപ്പിരിവും കൈക്കൂലിയും; കോട്ടയത്ത് രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ

Suspension| പണപ്പിരിവും കൈക്കൂലിയും; കോട്ടയത്ത് രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ

എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

  • Share this:

കോട്ടയം: അഴിമതിയും (Birbery)  അനധികൃത പണപ്പിരിവും നടത്തിയെന്ന ആരോപണത്തെ തുടർന്ന് കോട്ടയത്ത് (Kottayam)  രണ്ടു പൊലീസ് ഉദ്യോ​ഗസ്ഥർക്ക് (Kerala Police) സസ്പെൻഷൻ (suspension). എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാര്‍ക്കിങ് മൈതാനത്ത് വാഹനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയെന്നാണ് എരുമേലി പൊലീസ് ഇൻസ്പെക്ടർ മനോജ് മാത്യുവിനെതിരെയുള്ള പരാതി. കാഞ്ഞിരപ്പള്ളി ഡിവൈ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ഐജിയാണ് ഉത്തരവിറക്കിയത്.

Also Read- YouTube ആശ്രയിച്ച് രണ്ട് ബി.ഫാം വിദ്യാർഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; 28 കാരൻ രക്തം വാർന്ന് മരിച്ചു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മണല്‍ മാഫിയയില്‍നിന്ന് പണം വാങ്ങി ഒത്താശ ചെയ്തുകൊടുത്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഡ്രൈവറായ ബിജിക്കെതിരേ വിജിലന്‍സ് ഡയറക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. 2020 ല്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എഐജിയാണ് ഉത്തരവിറക്കിയത്.

സമാന സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പൊലീസുകാര്‍ക്കെതിരേയും അഴിമതി ആരോപണമുയര്‍ന്നിട്ടുണ്ട്. പള്ളിക്കത്തോട് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥക്കുമെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

കോട്ടയം(Kottayam) കിടങ്ങൂരില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ (Retired Police Officer) മരിച്ച നിലയില്‍ കണ്ടെത്തി(Found dead). മൂന്ന്‌തോട് കോയിത്തുരുത്തിയില്‍ റോയി ജോര്‍ജ്ജിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

Also Read- Firing | സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; രണ്ടു പേര്‍ അറസ്റ്റില്‍

കിടപ്പുമുറിയില്‍ കട്ടിലില്‍ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. ഇദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

ഭാര്യ ബീഹാറിലും മകള്‍ ബെംഗളൂരുവിലും ആന്ധ്രയിലും ജോലി ചെയ്തു വരികയാണ്.

First published:

Tags: Bribe, Kerala police, Suspension, Suspension for two policemen