നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂരിൽ ട്രാക്ക് പരിശോധനയ്ക്കിടെ എഞ്ചിൻ തട്ടി രണ്ടു റെയിൽവേ ജീവനക്കാർ മരിച്ചു

  തൃശൂരിൽ ട്രാക്ക് പരിശോധനയ്ക്കിടെ എഞ്ചിൻ തട്ടി രണ്ടു റെയിൽവേ ജീവനക്കാർ മരിച്ചു

  ഒല്ലൂരിനും തൃശൂരിനും ഇടയിലാണ് അപകടം നടന്നത്. മരിച്ച ഹർഷത് കുമാർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗ്യാങ്മാനായി ജോലി ചെയ്യുന്നയാളാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൃശൂർ: കാൽനടയായി ട്രാക്ക് പരിശോധിക്കാനിറങ്ങിയ രണ്ടു റെയിൽവേ ജീവനക്കാർ ട്രെയിൻ എൻജിൻ തട്ടി മരിച്ചു. അൽപം മുൻപാണ് സംഭവം. ഒല്ലൂരിനും തൃശൂരിനും ഇടയിലാണ് അപകടം നടന്നത്. മരിച്ച ഹർഷത് കുമാർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗ്യാങ്മാനായി ജോലി ചെയ്യുന്നയാളാണ്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു ഗ്യാങ്മാനായ വിനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   ഇന്നു രാത്രി കൊല്ലത്ത് ഉണ്ടായ മറ്റൊരു സംഭവത്തിൽ പ്രാക്കുളത്ത് വൈദ്യുത ആഘാതമേറ്റ് വീട്ടമ്മ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ദമ്പതികളായ സന്തോഷ്(48), റംല(40), അയൽവാസി ശ്യാകുമാർ (35) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലയ്ക്ക് ഷോക്കേറ്റു. റംലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിന് ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയൽവാസിയായ ശ്യാംകുമാറിന് വൈദ്യുതാഘാതം ഏറ്റത്.

   ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ മരിച്ചവരിൽ രണ്ടു പേരുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

   Updating...
   Published by:Anuraj GR
   First published: