HOME /NEWS /Kerala / Fact Check: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടോ?

Fact Check: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടോ?

rain

rain

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് ജില്ലാ കളക്ടര്‍ നാളെ (22-04-2019) അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

    തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസ് സ്‌കൂളിലും തിരുവല്ല തിരുമൂലപുരം എസ്എന്‍വിഎച്ച്എസിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ രണ്ടു സ്‌കൂളുകള്‍ക്കും മാത്രമാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുമുള്ളത്. എന്നാല്‍ പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വാട്‌സാപ്പില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്.

    Also Read: Info: തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിലുളളവരുടെ ശ്രദ്ധയ്ക്ക് പൊലീസ് അറിയിക്കുന്നത്

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു. മഴ ശക്തമായതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. തിരുമൂലപുരം എസ്എന്‍വിഎച്ച്എസിലാണ് പുതിയ ക്യാമ്പ് തുറന്നത്. 18 കുടുംബങ്ങളിലെ 53 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചു. ഇതുള്‍പ്പെടെ തിരുവല്ല താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 42 കുടുംബങ്ങളിലെ 143 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.

    First published:

    Tags: Heavy rain in kerala, Kottayam, Monsoon, Monsoon in Kerala, Monsoon Live, Rain havoc, Rain in kerala, മൺസൂൺ, മഴ കേരളത്തിൽ