• HOME
  • »
  • NEWS
  • »
  • kerala
  • »
  • പമ്പുടമ റോഡരികിൽ മരിച്ച നിലയില്‍; ഡ്രൈവറെ തലയ്ക്കടിച്ച് കാർ തട്ടിയെടുത്തു: തൃശ്ശൂരിനെ നടുക്കി അക്രമ സംഭവങ്ങൾ

പമ്പുടമ റോഡരികിൽ മരിച്ച നിലയില്‍; ഡ്രൈവറെ തലയ്ക്കടിച്ച് കാർ തട്ടിയെടുത്തു: തൃശ്ശൂരിനെ നടുക്കി അക്രമ സംഭവങ്ങൾ

മണിക്കൂറുകൾ മാത്രം വ്യത്യാസത്തിൽ നടന്ന ഈ രണ്ട് സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

News18 malayalam

News18 malayalam

  • Last Updated :
  • Share this:
തൃശൂർ : നാടിനെ നടുക്കി അമ്പത് കിലോമീറ്റർ ചുറ്റളവിൽ പുലർച്ചെ രണ്ട് കുറ്റകൃത്യങ്ങൾ. തൃശ്സൂർ ഗുരുവായൂരും പുതുക്കാടുമാണ് കുറ്റകൃത്യങ്ങൾ നടന്നിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കൈപമംഗലം സ്വദേശി മനോഹരന്റെ മൃതദേഹം ഗുരുവായൂർ  മമ്മിയൂർ പെട്രോൾ പമ്പിന് സമീപംകണ്ടെത്തിയത്. കൈ രണ്ടും പുറകിൽ ടേപ്പ് ഉപയോഗിച്ച് കൂട്ടി കെട്ടിയ നിലയിലായിരുന്നു. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് ഉടമയാണ് മനോഹരൻ. ബന്ധുക്കളെത്തി മ്യതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോഗ് സ്ക്വാഡ് സംഭവസ്ഥലം പരിശോധിച്ചു.

പുലർച്ചെ 12.50 ഓടെ പമ്പിൽ നിന്നും മനോഹരൻ കാറിൽ കയറി പോകുന്ന ദ്യശ്യങ്ങൾ സി സി.ടി വി യിൽ പതിഞ്ഞിട്ടുണ്ട്. മനോഹരൻ വീട്ടിൽ എത്താതായതോടെ മകൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറ്റൊരാൾ ഫോണെടുത്ത് അച്ചൻ  ഉറങ്ങുകയാണെന്നും പറഞ്ഞു. പിന്നീട് ഫോൺ ഓഫ് ആവുകയായിരുന്നു. ഇയാൾ യാത്ര ചെയ്തിരുന്ന കാർ കണ്ടെത്താനായിട്ടില്ല.

Also Read-തൃശൂരിൽ ഡ്രൈവറെ ആക്രമിച്ച് ഊബർ ടാക്സി തട്ടിയെടുത്തു

പുലർച്ചെ ഒരു മണിയോടെയാണ് പുതുക്കാട് ഡ്രൈവറെ മർദ്ദിച്ച് കാർ തട്ടിയെടുത്തത്. തൃശ്ശൂർ ദിവാൻജി മൂലയിൽ നിന്ന് പുതുക്കാട്ടേക്ക് കാർ വിളിച്ച അക്രമികൾ പുതുക്കാട് എത്തിയപ്പോൾ ആമ്പല്ലൂർ പോകണമെന്ന് ആവശ്യപ്പെട്ടു.  കണ്ണമ്പത്തൂർ എത്തിയപ്പോൾ കാർ തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കാർ തട്ടിയെടുക്കുകയായിരുന്നു. .കാർ പൊലീസ് പിന്തുടർന്ന് കാലടിയിൽ നിന്ന് പിടികൂടിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. മണിക്കൂറുകൾ മാത്രം വ്യത്യാസത്തിൽ നടന്ന ഈ രണ്ട് സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

First published: