കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ ഒരടിവീതം തുറക്കും; തീരത്തുള്ളവർക്ക് ജാഗ്രതാനിര്‍ദേശം
കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടർന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്
news18
Updated: August 22, 2019, 2:14 PM IST
കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടർന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്
- News18
- Last Updated: August 22, 2019, 2:14 PM IST
കോഴിക്കോട്: കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.
കക്കയം റിസർവോയറിൽ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാൽ റിസർവോയറിൽ ജലനിരപ്പ് ഉയർന്ന് ഏറ്റവും കൂടിയ ജലനിരപ്പായ 2487 അടി എത്താൻ സാധ്യത ഉള്ളതിനാലാണ് ഷട്ടര്‍ തുറക്കുന്നത്. ഷട്ടർ ഒരു അടി വീതം തുറക്കാൻ അനുമതി നൽകണം എന്ന കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടർന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. Also Read- പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു
കക്കയം റിസർവോയറിൽ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാൽ റിസർവോയറിൽ ജലനിരപ്പ് ഉയർന്ന് ഏറ്റവും കൂടിയ ജലനിരപ്പായ 2487 അടി എത്താൻ സാധ്യത ഉള്ളതിനാലാണ് ഷട്ടര്‍ തുറക്കുന്നത്. ഷട്ടർ ഒരു അടി വീതം തുറക്കാൻ അനുമതി നൽകണം എന്ന കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടർന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.