• HOME
 • »
 • NEWS
 • »
 • kerala
 • »
 • Snake| കോട്ടയത്ത് പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ രണ്ട് ശംഖുവരയൻ പാമ്പുകൾ

Snake| കോട്ടയത്ത് പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ രണ്ട് ശംഖുവരയൻ പാമ്പുകൾ

തലപ്പലം സ്വദേശി ഇടത്തിൽ ജോബി എത്തി പാമ്പുകളെ പിടികൂടി

 • Share this:
  കോട്ടയം: പഞ്ചായത്ത് ഓഫീസിൽ അപേക്ഷ കൊടുക്കാൻ പോയാൽ വിഷപ്പാമ്പിനെ കണ്ടാലോ? അത്തരമൊരു സംഭവം നടന്നിരിക്കുകയാണ് കോട്ടയം ജില്ലയിലെ പാലായിലെ തലപ്പലം പഞ്ചായത്ത് ഓഫീസിൽ. പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസിലാണ് പാമ്പുകളെ കണ്ടത്. വിഷം കൂടിയ ശംഖുവരയൻ അഥവാ വെള്ളിക്കെട്ടൻ എന്ന ഇനം പാമ്പുകളെയാണ് കണ്ടത്.

  കഴിഞ്ഞ ദിവസം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ഓഫീസ് ജീവനക്കാരൻ ജോജോ തോമസ് അപേക്ഷകൾ സെക്ഷനുകളിലേക്കു കൈമാറാൻ പോയി തിരിച്ചെത്തിയപ്പോഴാണ് 2 പാമ്പുകൾ ഓഫീസിനുള്ളിലൂടെ ഇഴയുന്നതു കണ്ടത്. പരിഭ്രാന്തനായ ജോജോ പ്രസിഡന്റ് അനുപമ വിശ്വനാഥിനെയും മറ്റ് ജിവനക്കാരെയും വിവരമറിയിച്ചു. തുടർന്ന് തലപ്പലം സ്വദേശി ഇടത്തിൽ ജോബി എത്തി പാമ്പുകളെ പിടികൂടി. വനം വകുപ്പിൽ വിവരമറിയിച്ചതായി പ്രസിഡന്റ് അനുപമ വിശ്വനാഥ് പറഞ്ഞു. ജീവനക്കാരൻ പുറത്തിറങ്ങിയ സമയത്താണു പാമ്പ് കയറിയതെന്നു കരുതുന്നു.

  അസാനി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് വലയിരുത്തി. അതേ സമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

  ജാഗ്രത നിർദേശങ്ങൾ

  - ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

  - ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

  - ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

  - കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

  - ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

  - ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

  -മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

  - കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.

  - ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ സഞ്ചരിച്ചേക്കാം.

  - വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

  - അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

  - ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

  - മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
  Published by:Rajesh V
  First published: